100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

$5 ബില്യണ്‍ സിന്‍ഡിക്കേറ്റഡ് വായ്പ സമാഹരിച്ച് റിലയന്‍സും ജിയോയും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അതിന്‍റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമും ചേര്‍ന്ന് $5 ബില്യണ്‍ വിദേശ കറന്‍സി വായ്പയായി സമാഹരിച്ചു, ഇത് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിന്‍ഡിക്കേറ്റഡ് വായ്പയാണെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞയാഴ്ചയാണ് 55 ബാങ്കുകളില്‍ നിന്നായി $3 ബില്യണ്‍ വായ്പ നേടിയത്. ഇതിനു പുറമേ 18 ബാങ്കുകളില്‍ നിന്നായി ജിയോ $2 ബില്യണ്‍ വായ്പ സമാഹരിച്ചു.

മാര്‍ച്ച് 31നാണ് $3 ബില്യണ്‍ന്‍റെ വായ്പാ നടപടികള്‍ പൂര്‍ത്തിയായത്. അധിക വായ്പയായ $2 ബില്യണ്‍ ഏപ്രില്‍ 3ന് ലഭ്യമായിയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

റിലയന്‍സ് വായ്പാ തുക പ്രധാനമായും മൂലധന ചെലവുകള്‍ക്കായി ചെലവിടുക. രാജ്യവ്യാപകമായി 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിനായാണ് ജിയോ വായ്പാ തുക വിനിയോഗിക്കുക.

$2 ബില്യണ്‍ന്‍റെ അധിക വായ്പ റിലയന്‍സിനും ജിയോക്കും ഇടയില്‍ തുല്യമായി വിഭജിക്കപ്പെടുമെന്നാണ് സൂചന.

$3 ബില്യണ്‍ന്‍റെ പ്രൈമറി വായ്പയില്‍ ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി, മിസുഹോ, ക്രെഡിറ്റ് അഗ്രികോള്‍ എന്നിങ്ങനെയുള്ള ആഗോള വമ്പന്‍മാരും രണ്ട് ഡസനോളം തായ് വാനീസ് ബാങ്കുകളും ഉള്‍പ്പെടുന്നു.

$3 ബില്യണ്‍ വായ്പയുടെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ട 55 വായ്പാദാതാക്കളില്‍ 15 പേര്‍ $2 ബില്യണ്‍ വായ്പയിലും പങ്കാളികളാണ്.

X
Top