നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

റിലയൻസ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 11.5 % വരുമാന വളർച്ച

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു. ഉയർന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളർച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളർച്ച എന്നിവ വരുമാനത്തിലെ വർധനവിന് കാരണമായി.

നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 2.0 % വർധിച്ച് 42,748 കോടി രൂപയായി. 2024 ജൂൺ 30ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് 28,785 കോടിയാണ്.

ആർഐഎല്ലിന്റെ 2024 ജൂൺ 30 ലെ ഏകീകൃത അറ്റ ​​കടം 2024 മാർച്ച് 31 ലെ 116,281 കോടി രൂപയിൽ നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.

നിലവിലെ മൂല്യത്തകർച്ച കാരണം നികുതിക്ക് ശേഷമുള്ള റിലയൻസിന്റെ ഏകീകൃത ലാഭം 4.0% കുറഞ്ഞ് 17,448 കോടിയായി. ദുർബലമായ റിഫൈനിംഗ് മാർജിനുകളും ഇന്ധന ക്രാക്കും ഉയർന്ന മൂല്യത്തകർച്ചയും മൂലം ജൂൺ പാദത്തിലെ അറ്റാദായത്തിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

മുൻ വർഷത്തെ 16,011 കോടി രൂപയിൽനിന്ന് അറ്റാദായം 15,138 കോടി രൂപയായി കുറഞ്ഞു.

X
Top