കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടം

5 വര്‍ഷത്തില്‍ കൂടുതല്‍ സമ്പത്ത് സൃഷ്ടിച്ച ഓഹരിയായി റിലയന്‍സ്

മുംബൈ: കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കൂടുതല് ആദായം നിക്ഷേപകന് സമ്മാനിച്ച ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേതാണ്. 13 ട്രില്യണ്‍ രൂപ നേട്ടമുണ്ടാക്കിയ റിലയന്‍സ് ഓഹരി, ഇത് നാലാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

ടിസിഎസ് (9,548 കോടി രൂപ), ഇന്‍ഫോസിസ് (5,795 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (4,108 കോടി രൂപ), ബജാജ് ഫിനാന്‍സ് (3,614 കോടി രൂപ) എന്നിവയാണ് പട്ടികയിലെ മറ്റ് മുന്‍നിര സമ്പത്ത് സൃഷ്ടാക്കള്‍.

5 വര്‍ഷത്തിനിടെ നിക്ഷേപകരെ 2,538 കോടി രൂപ സമ്പന്നരാക്കിയ അദാനി ട്രാന്‍സ്മിഷന്‍, ആദ്യ 10 പട്ടികയിലെ ഏക അദാനി ഗ്രൂപ്പ് ഓഹരിയാണ്. ഏറ്റവും വലുതും വേഗതയേറിയതും സ്ഥിരതയുള്ളതുമായ 3 വിഭാഗങ്ങള്‍ക്ക് കീഴിലുള്ള റാങ്കുകളുടെ സംഗ്രഹത്തെ അടിസ്ഥാനമാക്കി, മികച്ച 10 ഓള്‍റൗണ്ട് സമ്പത്ത് സൃഷ്ടാക്കളുടെ പട്ടികയില്‍ റിലയന്‍സ് 8-ാം സ്ഥാനത്താണ്.

‘കഴിഞ്ഞ 8 തുടര്‍ച്ചയായ പഠന കാലയളവുകളില്‍, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 5-15% വരെ റിട്ടേണുകള്‍ നല്‍കി. എന്നിരുന്നാലും, മുന്‍നിര സമ്പത്ത് സൃഷ്ടാക്കള്‍ 10-15% മികച്ച പ്രകടനത്തിന്റെ ഔട്ട്‌പെര്‍ഫോമിംഗ് നിലനിര്‍ത്തി.

വിപണികള്‍ മറക്കുക, ഓഹരികളെക്കുറിച്ച് ചിന്തിക്കുക, എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് നിക്ഷേപകര്‍ പെരുമാറുന്നത് ”മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും സഹസ്ഥാപകനുമായ രാംദേവ് അഗര്‍വാള്‍ പറഞ്ഞു.

X
Top