യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ടൈറ്റന്‍ ഓഹരി ഉയര്‍ന്നു, രേഖ ജുന്‍ജുന്‍വാലയുടെ സമ്പാദ്യത്തില്‍ 500 കോടി രൂപയുടെ വര്‍ദ്ധന

മുംബൈ: മികച്ച ജൂണ്‍ പാദ അപ്‌ഡേറ്റിനെ തുടര്‍ന്ന് ടൈറ്റന്‍ ഓഹരികള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 3 ശതമാനത്തിലേറെ ഉയര്‍ന്ന സ്റ്റോക്ക്, നേട്ടം പിന്നീട് 1.21 ശതമാനമാക്കി തിരുത്തി. ഒടുവില്‍, 3144 രൂപയിലായിരുന്നു ക്ലോസിംഗ്.

പ്രമുഖ നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ടൈറ്റന്‍. കമ്പനിയുടെ 5.29 ശതമാനം ഓഹരികളാണ് അവരുടെ പക്കലുള്ളത്. ഓഹരി വില ഉയര്‍ന്നതോടെ ഏതാണ്ട് 500 കോടി രൂപയുടെ മൂല്യവര്‍ദ്ധനവാണ് അവരുടെ പോര്‍ട്ട്‌ഫോളിയോയിലുണ്ടായത്.

ജൂണ്‍ പാദത്തില്‍ എല്ലാ പ്രധാന ഉപഭോക്തൃ ബിസിനസുകളും ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചതായി കമ്പനി അറിയിച്ചിരുന്നു. വരുമാനത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. കമ്പനിയുടെ പ്രധാന ബിസിനസായ ജ്വല്ലറി, 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

18 പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ കൂടി ആരംഭിച്ചതോടെയാണിത്. ഇതോടെ മൊത്തം സ്‌റ്റോറുകളുടെ എണ്ണം 559 ആയി.

X
Top