ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆ ആഗോള കണ്ടെയ്‌നര്‍ ചരക്കുകൂലിയിലുണ്ടായത് 130% വര്‍ധന ◆

മ്യൂച്വൽ ഫണ്ട് ആസ്തി 53.40 ലക്ഷം കോടിയായി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ട് ആസ്തിയിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയർന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി.

ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് കാരണം. 2020–2021 സാമ്പത്തിക വർഷത്തിനു ശേഷം മ്യൂച്വൽ ഫണ്ട് ആസ്തിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വർധനയാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി 4.46 കോടി നിക്ഷേപകരാണ് ഈ മേഖലയിൽ എത്തിയത്. ഇതോടെ മൊത്തം നിക്ഷേപകർ 17.78 കോടിയിലെത്തി. നിക്ഷേപകരിൽ 23 ശതമാനം സ്ത്രീകളാണ്.

എസ്ഐപികളിൽ ഉള്ള നിക്ഷേപം മാർച്ചിൽ 19,300 കോടിയിലെത്തി. കഴിഞ്ഞ വർഷം എസ്ഐപികളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്.

X
Top