രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

റിയല്‍മി 9ഐ 5ജി, ബഡ്‌സ് ടി100 എന്നിവ വിപണിയില്‍

കൊച്ചി: ആകര്‍ഷകമായ രൂപകല്‍പ്പനയുമായി റിയല്‍മിയുടെ 5ജി റോക്ക്‌സ്റ്റാര്‍ സ്മാര്‍ട്ട് ഫോണ്‍, ബഡ്‌സ് ടി100 എന്നിവ പുറത്തിറങ്ങി. ലേസര്‍ ലൈറ്റ് രൂപകല്‍പ്പന, 8.1 എംഎം നേരിയ 5000 എംഎഎച്ച് ബാറ്ററി, 90ഹെഡ്‌സ് അള്‍ട്ര സ്മൂത്ത് ഡിസ്‌പ്ലേ, 50എംപി എഐ ട്രിപ്പിള്‍ ക്യാമറ തുടങ്ങിയവ റിയല്‍മി 9ഐ 5ജിയുടെ പ്രത്യേകതകളാണ്. 11 ജിബി വരെ ഡൈനാമിക് റാം വിപുലീകരണ സാങ്കേതികത (ഡിആര്‍ഇ) ഇതിന്റെ പ്രത്യേകതയാണ്. 4ജിബി-64ജിബിക്ക് 14,999 രൂപയും 6ജിബി-128ജിബിക്ക് 16,999 രൂപയുമാണ് വില.10എംഎം ഡൈനാമിക് ബാസ് ഡ്രൈവര്‍, 28 മണിക്കൂര്‍ പ്ലേബാക്ക് സമയം, 102ഡിബി വോള്യം ബൂസ്റ്റ് മോഡ് തുടങ്ങിയ സവിശേഷതകളുമായാണ് റിയല്‍മി ടെക്ക്‌ലൈഫ് ബഡ്‌സ് ടി100 വിപണിയില്‍ എത്തുന്നത്. 1499 രൂപയാണ് വില. 2 മണിക്കൂര്‍ ഉപയോഗം 10 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിങ് കൊണ്ട് സാധ്യമാണ്. 

X
Top