രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: കമ്പനികളുടെ ഹ്രസ്വകാല വായ്പ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വെള്ളിയാഴ്ച ഒരു ട്രില്യണ്‍ രൂപയുടെ 14 ദിവസ വേരിയബിള്‍ റേറ്റ് റിപ്പോ (വിആര്‍ആര്‍) ലേലം നടത്തും. കഴിഞ്ഞ വിആര്‍ആര്‍ ലേലത്തില്‍ ഒഴുക്കിയ തുകയുടെ ഇരട്ടിയാണ് നിലവിലത്തേത്.

ഇത് പണലഭ്യത ഉയര്‍ത്തും. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് ഇതരകമ്പമ്പനികള്‍ പുറത്തിറക്കിയ ഹ്രസ്വാകാല വായ്പ നോട്ട്് നിരക്ക് 7.85 ശതമാനമായി ഉയര്‍ന്നിരുന്നു. നവംബര്‍ 18 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

സിസ്റ്റത്തിലെ പണലഭ്യത ദൈനംദിന അടിസ്ഥാനത്തില്‍ മാര്‍ച്ച് 8 ന് മിച്ചം കാണിക്കുന്നുണ്ടെങ്കിലും, മുന്‍കൂര്‍ നികുതികളും മറ്റ് നികുതികളും അടയ്ക്കുന്നതിനാല്‍ വരും ആഴ്ചകളില്‍ കമ്മി അനുഭവപ്പെടും, വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2 ട്രില്യണ്‍ രൂപയിലധികം രൂപ പുറത്തേയ്ക്ക് ഒഴുകുന്നതോടെയാണിത്.

X
Top