യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ആര്‍ബിഐ ധനനയവും യുഎസ് പണപ്പെരുപ്പ ഡാറ്റയും നിര്‍ണ്ണായകമാകും

കൊച്ചി: കഴിഞ്ഞ എട്ട് ട്രേഡിംഗ് സെഷനുകളില്‍ എഫ്‌ഐഐകള്‍ (10437 കോടി രൂപ) തുടര്‍ച്ചയായി വില്‍പ്പനക്കാരായി. അതേസമയം ഡിഐഐകള്‍ (10860 കോടി രൂപ) ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. ഡോളര്‍ സൂചിക, യുഎസ് ബോണ്ട് വരുമാനം തുടങ്ങിയ ബാഹ്യ ഘടകങ്ങള്‍ എഫ്‌ഐഐ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമ്പോള്‍ ഡിഐഐകള്‍ പ്രധാനമായും ജിഡിപി വളര്‍ച്ച, കോര്‍പ്പറേറ്റ് വരുമാനം തുടങ്ങിയ ആഭ്യന്തര ഘടകങ്ങളെയാണ് അടിസ്ഥാനമാക്കുന്നത്.

യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനത്തിന് മുകളില്‍ വര്‍ദ്ധിച്ചത് എഫ്‌ഐഐകളുടെ വില്‍പ്പനയ്ക്ക് കാരണമായി. വ്യാഴാഴ്ചയിലെ യുഎസ് പണപ്പെരുപ്പ നിരക്ക് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകുമെന്നും ആഭ്യന്തര വിപണി ഇപ്പോഴും ശക്തമാണെന്നും വിജയകുമാര്‍ വിലയിരുത്തുന്നു. വാള്‍സ്ട്രീറ്റ് സൂചികകളുടെ തിരിച്ചുകയറ്റവും ഏഷ്യന്‍ സൂചികകളുടെ പിന്തുണയും ആഭ്യന്തര വിപണിയെ തുണയ്ക്കുമെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറഞ്ഞു.

വ്യാഴാഴ്ചയിലെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ധനനയവും യുഎസ് പണപ്പെരുപ്പ ഡാറ്റയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. 19217 സ്റ്റോപ്പിലോസാക്കി 19877-20000 ലക്ഷ്യം വയ്ക്കാനാണ് തപ്‌സെയുടെ നിര്‍ദ്ദേശം.

X
Top