പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

2 ബില്യണ്‍ ഡോളറിന്റെ അധികവായ്പ നിലനിര്‍ത്താന്‍ റിലയന്‍സിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: അനുവദിക്കപ്പെട്ടതിലും കൂടുതല്‍ വായ്പ തേടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിലയന്‍സ് ഇന്‍ഡസ്ട്രീസിന് (ആര്‍ഐഎല്‍) അനുമതി നല്‍കി. സമാഹരിക്കാന്‍ അനുവദിക്കപ്പെട്ട 3 ബില്യണ്‍ ഡോളറിലും അധികമായി 2 ബില്യണ്‍ ഡോളറാണ് ആര്‍ഐഎല്‍ വായ്പ നേടുക. വായ്പയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ മെച്യൂരിറ്റി കാലയളവ് ഉണ്ടായിരിക്കും.

മൂലധന ചെലവിനും സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാകുന്ന മറ്റൊരു വായ്പ റീഫിനാന്‍സ് ചെയ്യുന്നതിനും തുക ഉപയോഗിക്കും.ശക്തമായ ക്രെഡിറ്റ് റേറ്റിംഗും പണമൊഴുക്കും കാരണം കൂടുതല്‍ പണം റിലയന്‍സിന് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍, സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി എന്നിവയാണ് ഇക്കാര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2 ബില്യണ്‍ ഡോളര്‍ വരെ വിദേശ കറന്‍സി വായ്പ നേടുമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ആര്‍ഐഎല്‍ ഓഹരിയില്‍ ബുള്ളിഷാണ്.

2900 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ജെഎം ഫിനാന്‍ഷ്യല്‍ നിര്‍ദ്ദേശിക്കുന്നു. കമ്പനിയുടെ കടത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

X
Top