റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

വന്ദേഭാരത് ട്രെയിന്‍ നിര്‍മാണത്തില്‍ കുതിപ്പുമായി മോഡേണ്‍ കോച്ച് ഫാക്ടറിയും

പരവൂര്‍: രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ നിര്‍മാണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ റെയില്‍വേ.

ചെന്നൈയിലെ ഐസിഎഫിനും കപൂര്‍ത്തലയിലെ ആര്‍സിഎഫിനും പിന്നാലെ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള മോഡേണ്‍ കോച്ച് ഫാക്ടറിയും (എംസിഎഫ്) തങ്ങളുടെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ നിര്‍മിച്ചു.

ഇതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ശേഷി റെയില്‍വേയുടെ മൂന്ന് പ്രധാന ഉത്പാദന കേന്ദ്രങ്ങള്‍ക്കും കൈവന്നു. പുതുതായി നിര്‍മിച്ച ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് നിര്‍മാണം കൂടുതല്‍ ഫാക്ടറികളിലേക്ക് വ്യാപിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിനില്‍ നിരവധി സാങ്കേതിക പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

പ്രത്യേക എന്‍ജിനുകളുടെ ആവശ്യമില്ലാത്ത ഇഎംയു സാങ്കേതികവിദ്യയിലാണ് ഈ ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. വെറും 140 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ ട്രെയിനിന് സാധിക്കും.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടക്കുക. ഓരോ രണ്ട് കോച്ചുകളിലും 50 ശതമാനം പവേര്‍ഡ് ആക്സിലുകള്‍ നല്‍കിയിട്ടുള്ളതിനാല്‍ എളുപ്പത്തില്‍ വേഗത കൂട്ടാനും കുറയ്ക്കാനും ഈ ട്രെയിനിന് കഴിയും.

നിലവില്‍ 8, 16, 20 കോച്ചുകളുള്ള മൂന്ന് വ്യത്യസ്ത രീതികളിലാണ് വന്ദേ ഭാരത് സര്‍വീസുകള്‍ നടത്തുന്നത്. 2018നു ശേഷം ഇതുവരെ രാജ്യത്ത് 97 വന്ദേ ഭാരത് ചെയര്‍ കാര്‍ ട്രെയിനുകളാണ് നിര്‍മിച്ചിട്ടുള്ളത്. റായ്ബറേലിയില്‍ നിന്നുള്ള പുതിയ ട്രെയിനുകള്‍ കൂടി എത്തുന്നതോടെ വന്ദേ ഭാരത് ശൃംഖല കൂടുതല്‍ ശക്തമാകും.

X
Top