ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

സർചാർജ് പരിഷ്‌കരിച്ചതോടെ എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു.

മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്‌കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക.

പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.

ആഭ്യന്തര യാത്രയ്ക്ക് പുതുക്കിയ സർചാർജ് നൽകേണ്ടത്
500 കിലോമീറ്റർ വരെയുള്ള യാത്ര- 299 രൂപ
501 മുതൽ ആയിരം കിലോമീറ്റർ വരെ- 399 രൂപ
1001 മുതൽ 1500 കിലോമീറ്റർ വരെ- 549 രൂപ
1501 മുതൽ 2000 കിലോമീറ്റർ വരെ- 749 രൂപ
2000 കിലോമീറ്ററിന് മുകളിൽ- 899 രൂപ

X
Top