അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനംകേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം; പോർട്ടുകളും പാർക്കുകളും അടിമുടിമാറുംഅസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം: കുതിച്ചുയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലഎല്‍പിജിക്ക് പകരക്കാരനാകാന്‍ ഡിഎംഇ; യാഥാര്‍ത്ഥ്യമായാല്‍ വിദേശ്യനാണ്യത്തില്‍ കോടികള്‍ ലാഭംഖാദി മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി കടന്നു

പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

ന്യൂഡൽഹി: പ്രതികൂല സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പണയനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ പണനയ നിർണയ സമിതി (എംപിസി) ഐക്യകണ്ഠേന തീരുമാനിച്ചെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സാമ്പത്തിക സൂചികകൾക്ക് അനുസൃതമായി പലിശനയം നിർണയിക്കുന്ന ‘ന്യൂട്രൽ’ നിലപാട് തുടരാനും റിസർവ് ബാങ്ക് തീരുമാനിച്ചു.

അടിസ്ഥാന പലിശനിരക്ക് നിലനിർത്തിയതിനാൽ അടുത്ത രണ്ടുമാസത്തേക്ക് ബാങ്ക് വായ്പകളുടെ പലിശനിരക്ക് ഉയരില്ല. ഭവന, വാഹന, വ്യക്തിഗത വായ്പകളുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇതു നേട്ടമാണ്. അതേസമയം, സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും അതിന് അനുസരിച്ച് പണനയം നിർണയിക്കുമെന്നും മൽഹോത്ര വ്യക്തമാക്കി.

സംഘർഷവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഹോർമുസ് തടസവും ആഗോള സമ്പദ്‍വ്യവസ്ഥയെ ഇടിവിന്റെ ‘റിസ്കിൽ’ ആക്കിയിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.
പണപ്പെരുപ്പ ഭീതിയും ഉയർ‌ന്നിട്ടുണ്ട്. സ്വർണവില താഴ്ന്നു. ആഗോളതലത്തിൽ ഓഹരി വിപണികളിൽ ഇടിവുണ്ടായി.

ബോണ്ട് യീൽഡുകൾ (കടപ്പത്ര ആദായനിരക്ക്) പലിശനിരക്ക് കൂടിയേക്കാമെന്ന വിലയിരുത്തൽ മൂലം ഉയർന്നുവെന്നും അദ്ദേഹം വിലയിരുത്തി.

X
Top