എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ക്രിപ്റ്റോയ്ക്കെതിരെ വീണ്ടും ആർ.ബി.ഐ; രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളി

ക്രിപ്റ്റോ കറൻസിക്കെതിരെ വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരം കറൻസികൾ സാമ്പത്തിക സുസ്ഥിരത, പണ നയം എന്നിവയ്ക്ക് വെല്ലു വിളി ഉയർത്തുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

പണ നയ അവലോകനത്തിന് ശേഷമാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ക്രിപ്റ്റോയെ സംബന്ധിച്ച് പുതിയ ഡെവലപ്മെന്റുകളൊന്നുമില്ല. സർക്കാരിന്റെ ഒരു കമ്മിറ്റി ഈ വിഷയത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തമായ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര ഗവൺമെന്റിനോട് നിർദ്ദേശിച്ചിരുന്നു. ബിറ്റ് കോയിൻ വ്യാപാരരത്തെ ഹവാല വ്യാപാരത്തോടാണ് സുപ്രീം കോടതി ബെഞ്ച് ഉപമിച്ചത്.

നിലവിൽ ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരങ്ങൾ നിയന്ത്രിതമായ രീതിയിലല്ല നടക്കുന്നത്. അതേ സമയം അവ നിയമപരമല്ലെെന്ന് പറയാനുമാവില്ല.

ആഗോള ട്രെൻഡ് നിരീക്ഷിച്ച് ഇന്ത്യ
ക്രിപ്റ്റോ കറൻസി നിയന്ത്രണങ്ങളുടെ കരട് കേന്ദ്ര സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളുടെ അഭിപ്രായം കൂടി തേടിയ ശേഷം മാത്രമേ ഔദ്യോഗികമായി ഇന്ത്യയുടെ നിലപാട് വ്യക്തമാകൂ.

ക്രിപ്റ്റോ കറൻസിയുടെ ആഗോളതലത്തിലെ ട്രെൻഡുകൾ ഒരു ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് (IMG) വിലയിരുത്തുന്നുണ്ട്. റിസർവ് ബാങ്ക്, സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, കേന്ദ്ര ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഈ ബോഡിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഇന്ത്യയും ക്രിപ്റ്റോ നികുതിയും
കൃത്യമായ ഒരു ചട്ടക്കൂടിനുള്ളലല്ല ഇന്ത്യയിലെ ക്രിപ്റ്റോ വ്യാപാരങ്ങൾ നടക്കുന്നത്. ഇക്കാരണത്താൽ തന്നെ വിവിധ തരം നികുതികൾ ക്രിപ്റ്റോ വ്യാപാരത്തിന് ബാധകമാണ്. 2022 കേന്ദ്ര ബജറ്റിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ലാഭത്തിന് 30% നികുതി ഏർപ്പെടുത്തിയിരുന്നു.

ആദായ നികുതി, ടി.ഡി.എസ്, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ജി.എസ്.ടി എന്നിവ കൂടാതെയാണ് ഈ നികുതി. അതേ സമയം നികുതി ഈടാക്കുന്നു എന്നത് കൊണ്ട് മാത്രം ഇത്തരം ആസ്തികൾക്ക് നിയമപരമായ പ്രാബല്യം ലഭിക്കുന്നുമില്

വിർച്വൽ കറൻസിയുമായി ബന്ധപ്പെട്ട സർവീസുകൾ ഓഫർ ചെയ്യുന്നതിൽ നിന്ന് ബാങ്കുകളെയും, മറ്റ് സ്ഥാപനങ്ങളെയും വിലക്കിക്കൊണ്ട് 2018 ഏപ്രിൽ 6ന് ആർ.ബി.ഐ സർക്കുലർ പുറത്തിറക്കിയിരുന്നു. 2021 മാർച്ച് 4ാം തിയ്യതി സുപ്രീം കോടതി ഈ സർക്കുലർ അസാധുവാക്കി മാറ്റി.

ക്രിപ്റ്റോയ്ക്കെതിരെ…
നിലവിൽ വിർച്വൽ കറൻസികൾക്ക് ബദലായി റിസർവ് ബാങ്ക് സ്വന്തം ടോക്കൺ വികസിപ്പിക്കുകയാണ്. ക്രിപ്റ്റോ വ്യാപാരം കള്ളപ്പണം വെളുുപ്പിക്കൽ, ഭീകരവാദത്തിനുള്ള ഫണ്ടിങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കപ്പെടുമെന്നാണ് ആർ.ബി.ഐയും കേന്ദ്ര സർക്കാരും ഒരു പോലെ ആശങ്കപ്പെടുന്നത്.

ആർ.ബി.ഐയുടെ മാറി വരുന്ന ഗവർണർമാരും ഒരു പോലെ ക്രിപ്റ്റോയ്ക്കെതിരെ നില കൊള്ളുന്ന കാഴ്ച്ചയാണ്. അതാണ് സഞ്ജീവ് മൽഹോത്രയുടെ പ്രസ്താവനയിലൂടെയും തെളിയിക്കപ്പടുന്നത്.

X
Top