100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് വ്യാഴാഴ്ച ഇന്‍ട്രാഡേ ഉയരമായ 125.40 രൂപ രേഖപ്പെടുത്തി. ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യം വച്ചുള്ള പ്രധാന്‍ മന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതി ഡിസംബര്‍ 2024 വരെ നീട്ടാനുള്ള കാബിനറ്റ് തീരുമാനമാണ് ഓഹരി വില ഉയര്‍ത്തിയത്. കൂടാതെ പ്രതീക്ഷക്കപ്പുറമുള്ള ജൂണ്‍ പാദഫലങ്ങളും തുണച്ചു.

സമാന കാരണങ്ങള്‍കൊണ്ടുതന്നെ ഓഹരിവിലയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ. 120 രൂപയിലെ റെസിസ്റ്റന്‍സ് മറികടന്ന ഓഹരി 150 ലേയ്ക്ക് കുതിക്കുമെന്നും അതിനാല്‍ 150 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി നിലനിര്‍ത്തണമെന്നും ബഗാദിയ നിര്‍ദ്ദേശിക്കുന്നു.

ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗാല്‍ ദീര്‍ഘകാലത്തില്‍ ഓഹരി 200 രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഓഹരി നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. രാജ്യത്തെ പ്രമുഖ ഭവന വായ്പ കമ്പനിയാണ് ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്. താങ്ങാവുന്ന പലിശയില്‍ ഭവന വായ്പകള്‍ നല്‍കുന്ന കമ്പനിയാണിത്.

എന്നാല്‍ കമ്പനി ഓഹരി ഒരു വര്‍ഷത്തില്‍ 63 ശതമാനം ഇടിവ് നേരിട്ടു. 2022 ല്‍ മാത്രം 53 ശതമാനം തകര്‍ച്ചയാണ് സ്‌റ്റോക്കിനുണ്ടായത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി ലാഭം 287 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 1.80 ശതമാനം കൂടുതലാണ് ഇത്.

കമ്പനിയുടെ 55,00,000 എണ്ണം അഥവാ 1.17 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല കൈവശം വയ്ക്കുന്നത്.

X
Top