രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

പൊതുമേഖലാ ബാങ്ക്: എംഡിക്കും സിഇഒയ്ക്കും ഇനി പത്തുവർഷം കാലാവധി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ചുവർഷത്തിൽ നിന്ന് 10 വർഷമാക്കി കേന്ദ്രസർക്കാർ.

വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടർച്ച ഉറപ്പാക്കാനാണിത്. ഇനിമുതൽ പരമാവധി 10 വർഷമോ വിരമിക്കൽപ്രായപരിധിയായ 60 വയസ് തികയുന്നതുവരെയോ (ഏതാണോ ആദ്യം) പദവിയിൽ തുടരാൻ ബാങ്ക് മേധാവികൾക്ക് കഴിയും.

പുതിയഭേദഗതി ബാങ്കുകളുടെ മുഴുവൻസമയ ഡയറക്‌ടർമാർക്കും ബാധകമാണ്. അതേസമയം മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ., മുഴുവൻസമയ ഡയറക്‌ടർമാർ എന്നിവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അവരെ ഒഴിവാക്കാൻ നാഷണലൈസ്ഡ് ബാങ്ക്സ് (മാനേജ്‌മെന്റ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ്) അമെൻഡ്‌മെന്റ് സ്കീം-2022 എന്ന പുതിയഭേദഗതി സർക്കാരിനെ അനുവദിക്കുന്നുണ്ട്.

X
Top