പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

പൊതുമേഖലാ ഓഹരികള്‍ ഈ വര്‍ഷം 170% വരെ ഉയര്‍ന്നു

മുന്‍ വര്‍ഷങ്ങളില്‍ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ച പൊതുമേഖലാ ഓഹരികളുടെ ശക്തമായ മുന്നേറ്റമാണ്‌ 2022ല്‍ കാണുന്നത്‌. ഈ വര്‍ഷം ഒരു ഡസനോളം പൊതുമേഖലാ ഓഹരികള്‍ 50 ശതമാനം മുതല്‍ 170 ശതമാനം വരെ നേട്ടം നല്‍കി.

നാല്‌ ഓഹരികളുടെ വില 100 ശതമാനത്തിലേറെയാണ്‌ വര്‍ധിച്ചത്‌. ചില പ്രത്യേക ബിസിനസ്‌ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലാണ്‌ മുന്നേറ്റം ദൃശ്യമായത്‌. പെട്രോളിയം റിഫൈനറി, കല്‍ക്കരി ഖനനം, പ്രതിരോധം, ബാങ്കിംഗ്‌ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്കാണ്‌ ശക്തമായ ഡിമാന്റുള്ളത്‌.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സബ്‌സിഡറിയായ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ഈ വര്‍ഷം ഇതുവരെ 170 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഭാരത്‌ ഡയനാമിക്‌സ്‌ (138 ശതമാനം), ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ (105 ശതമാനം), ഗുജറാത്ത്‌ മിനറല്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (104 ശതമാനം) എന്നിവയാണ്‌ ഈ വര്‍ഷം വില ഇരട്ടിയായ ഓഹരികള്‍.

ബാങ്ക്‌ ഓഫ്‌ ബറോഡ, മാസഗണ്‍ ഡോക്‌ ഷിപ്പ്‌ ബില്‍ഡേഴ്‌സ്‌, മാംഗ്ലൂര്‍ റിഫൈനറി ആന്റ്‌ പെട്രോ കെമിക്കല്‍സ്‌ എന്നീ പൊതുമേഖലാ ഓഹരികള്‍ നടത്തിയ മുന്നേറ്റം 50 ശതമാനം മുതല്‍ 75 ശതമാനം വരെയാണ്‌.

ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌, ഗാര്‍ഡന്‍ റീച്ച്‌ ഷിപ്‌ ബില്‍ഡേഴ്‌സ്‌ ആന്റ്‌ എന്‍ജിനീയേഴ്‌സ്‌, കോള്‍ ഇന്ത്യ, ഗുജറാത്ത്‌ നര്‍മദാ വാലി, ടാന്‍ഫാക്‌ ഇന്റസ്‌ട്രീസ്‌ എന്നിവ 2022ല്‍ 50 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിസിനസില്‍ കരകയറ്റം ദൃശ്യമായ ചില പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലാണ്‌ മുന്നേറ്റമുണ്ടായത്‌.

അതേ സമയം ഭൂരിഭാഗം പൊതുമേഖലാ ഓഹരികളും ഇപ്പോഴും ദുര്‍ബലമായ പ്രകടനം തുടരുകയാണ്‌. റഷ്യ-ഉക്രെയ്‌ന്‍ യുദ്ധത്തെ തുടര്‍ന്ന്‌ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ക്ക്‌ ഡിമാന്റുണ്ടായി.

കമ്മോഡിറ്റി വില വര്‍ധന പെട്രോളിയം റിഫൈനറി, കല്‍ക്കരി ഖനനം തുടങ്ങിയ മേഖലകളിലെ കമ്പനികളെ തുണച്ചു. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി കുറഞ്ഞുവരുന്നതും ലാഭക്ഷമത മെച്ചപ്പെട്ടതും ഈ മേഖലയിലെ ഓഹരികളുടെ വില ഉയരുന്നതിന്‌ വഴിവെച്ചു.

അതേ സമയം മെറ്റല്‍, ധനകാര്യം, ടെലികോം തുടങ്ങിയ ബിസിനസ്‌ രംഗങ്ങളില്‍ വ്യാപരിച്ചിരിക്കുന്ന പൊതുമേഖലാ ഓഹരികളുടെ ദുര്‍ബലമായ പ്രകടനം തുടരുകയാണ്‌. തമിഴ്‌നാട്‌ ടെലികോം, പിടിസി ഇന്ത്യ, നാല്‍കോ, സെയില്‍, എന്‍ബിസിസി, എംടിഎന്‍എല്‍, ഐഎഫ്‌സിഐ, ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ തുടങ്ങിയ ഓഹരികള്‍ 26 ശതമാനം മുതല്‍ 57 ശതമാനം വരെയാണ്‌ ഇടിഞ്ഞത്‌.

X
Top