100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഓഹരി വിപണിയിലെ വില്‍പ്പന: കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

മുംബൈ: ഓഹരി വിപണിയില്‍ ഈ വര്‍ഷം ഉണ്ടായ വില്‍പ്പന കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ അവസരങ്ങളായി ഉപയോഗപ്പെടുത്തി. താഴ്‌ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങിയതിനെ തുടര്‍ന്ന്‌ ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം ഒരു ശതമാനം വരമുതല്‍ മൂന്ന്‌ ശതമാനം വരെ വര്‍ധിപ്പിച്ചു.

യൂനോ മിന്‍ഡ, ഇന്‍ഫോസിസ്‌, ബിര്‍ളാ സോഫ്‌റ്റ്‌, ജിഎംഎം പിഫോള്‍ഡര്‍, ബജാജ്‌ ഓട്ടോ, എന്‍സിസി, വര്‍ധ്‌മാന്‍ ടെക്‌സ്റ്റൈല്‍സ്‌, ജിന്റാല്‍ സ്റ്റീല്‍, സ്‌ട്രൈസ്‌ ഫാര്‍മ, ജെഎം ഫിനാന്‍ഷ്യല്‍, വിഐപി ഇന്റസ്‌ട്രീസ്‌ തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം ഒരു ശതമാനം മുതല്‍ മൂന്ന്‌ ശതമാനം വരെ വര്‍ധിപ്പിച്ചു.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ്‌ മാസ കാലയളവില്‍ നിഫ്‌റ്റി 9.06 ശതമാനമാണ്‌ ഇടിഞ്ഞത്‌. പല കമ്പനികളുടെയും ഓഹരി വില ഇക്കാലയളവില്‍ കനത്ത ഇടിവ്‌ നേരിട്ടു.

ഇക്കാലയളവില്‍ ഇന്‍ഫോസിസിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 54.53 ശതമാനത്തില്‍ നിന്നും 56.68 ശതമാനമായി ഉയര്‍ന്നു. യൂനോ മിന്‍ഡയിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം മൂന്ന്‌ ശതമാനം ഉയര്‍ന്നു.

മുകളില്‍ പറഞ്ഞ മറ്റ്‌ കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം ഒരു ശതമാനമാണ്‌ ഉയര്‍ന്നത്‌.

X
Top