ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

5ജിയിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ; ഉപഭോക്താക്കൾ 50 കോടി കടന്നു!

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്ക് തുല്യമായ 50 കോടിയിൽ എത്തിയതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2030-ഓടെ ഇത് 100 കോടിയിലേക്ക് ഉയരുമെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് നിരക്കുകളിൽ 97 ശതമാനത്തിന്റെ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽവെച്ച് ‘ഭാരത് 6ജി അലയൻസിന്റെ’ പുരോഗതിയും പ്രവർത്തനങ്ങളും കേന്ദ്രമന്ത്രി വിലയിരുത്തി.

6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും ഇന്ത്യ മുന്നിൽ നിൽക്കും. ITU, 3GPP തുടങ്ങിയ അന്താരാഷ്ട്ര സമിതികളുടെ നിർണ്ണായകമായ ചട്ടക്കൂടുകളിൽ ഇന്ത്യ പങ്കാളിയാകുന്നുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യയുടെ ആദ്യത്തെ ടെലികോം മാനുഫാക്ചറിങ് സോൺ സ്ഥാപിക്കും. ഇത് രാജ്യത്ത് വൻതോതിലുള്ള ടെലികോം-ഡാറ്റാ സെന്റർ വ്യവസ്ഥയ്ക്ക് രൂപം നൽകും. ഭാരത് 6ജി അലയൻസിലെ അംഗങ്ങൾക്ക് 5ജി, 6ജി മേഖലകളിലായി 7,700-ലധികം പേറ്റന്റ് അപേക്ഷകളുണ്ട്. ഇതിൽ 4,400-ലധികം വിദേശ അപേക്ഷകളും ഉൾപ്പെടുന്നു.

വാർത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി, ടെലികോം സെക്രട്ടറി അമിത് അഗർവാൾ എന്നിവരും പങ്കെടുത്തു.

X
Top