Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ പ്രമോട്ടര്‍മാര്‍ പടിയിറങ്ങുന്നു

മുംബൈ: ഓഹരി വിപണിയെ പിടിച്ചു കുലുക്കിയ ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ (gensol engineering) പ്രമോട്ടര്‍മാര്‍ പടിയിറങ്ങുന്നു. മാനേജിംഗ് ഡയറക്ടര്‍ അന്‍മോള്‍ സിംഗ് ജഗ്ഗി, മുഴുവന്‍ സമയ ഡയറക്ടര്‍ പുനീത് സിംഗ് ജഗ്ഗി എന്നിവരാണ് സ്ഥാനങ്ങള്‍ രാജിവച്ചത്.

കമ്പനിയുടെ പ്രധാന സ്ഥാനങ്ങളില്‍ തുടരുന്നതില്‍ നിന്ന് സെബി ഇരുവരെയും കഴിഞ്ഞ മാസം വിലക്കിയിരുന്നു. സെബിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ് ഇരുവരും പടിയിറക്കം പ്രഖ്യാപിച്ചത്.

സെബി ഉത്തരവിനെതിരേ കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ഇരുവരും രാജിവയ്ക്കാന്‍ തയാറായത്. 2015ലാണ് കമ്പനി സ്ഥാപിതമാകുന്നത്.

2019 ഫെബ്രുവരി എട്ടിന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. സോളാര്‍ പ്ലാന്റുകളുടെ രൂപകല്പന, നിര്‍മാണം, ഇന്‍സ്റ്റാലേഷന്‍ എന്നിവയ്ക്കൊപ്പം ഇ.വി വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലും ജെന്‍സോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കമ്പനിക്കെതിരേ സെബി ഇപ്പോള്‍ അതിഗുരുതരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. കമ്പനിക്ക് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചെന്നും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

X
Top