ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്ര വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു

കൊച്ചി: മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്ര (എന്‍എസ്ഡി) വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു.

ആദ്യ ഘട്ട കടപ്പത്ര ഇഷ്യൂ ജൂലൈ 21ന് ആരംഭിക്കും. 28ന് അവസാനിക്കും. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ 7.55 ശതമാനം വരെ വാര്‍ഷിക വരുമാനം നേടാം.

കെയര്‍ എഎഎ/സ്റ്റേബിള്‍ റേറ്റിങ് ഉള്ള ഈ കടപ്പത്രങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

X
Top