വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

80000 കോടി സമാഹരിക്കാൻ പവർ ഫിനാൻസ് കോർപറേഷൻ

മുംബൈ: പൊതു മേഖല സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷൻ, അടുത്ത സാമ്പത്തിക വർഷത്തിൽ 80,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. തുകയിൽ 40,000 കോടി രൂപ ദീർഘകാല ആഭ്യന്തര വായ്പയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

20,000 കോടി രൂപ ദീർഘ കാല വിദേശ വായ്പയിലൂടെയും, 10,000 കോടി രൂപ ഹ്രസ്വ കാല വായ്പയിലൂടെയും,10000 കോടി രൂപ വാണിജ്യ വായ്പയിലൂടെയും സമാഹരിക്കും.

2023 -24 സാമ്പത്തിക വർഷത്തിൽ തുക സമാഹരിക്കുന്നതിനാണ് കമ്പനി ബോർഡ് അനുമതി നൽകിയിട്ടുള്ളത്.

വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പിഎഫ്‌സി ഒരു പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് (എൻബിഎഫ്‌സി).

X
Top