കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

മൈക്രോകാപ്പ് ഓഹരിയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് പൊറിഞ്ചു വെളിയത്ത്

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഔറം പ്രോപ്റ്റെക്കിലെ നിക്ഷേപം ഉയര്‍ത്തി. 1.36 ശതമാനം പങ്കാളിത്തമാണ് മലയാളിയായ നിക്ഷേപകന്‍ കമ്പനിയില്‍ അധികം നേടിയത്. നേരത്തെ 2 ശതമാനം പങ്കാളിത്തം അദ്ദേഹം നേടിയിരുന്നു.

നിക്ഷേപ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് പ്രോപ്പര്‍ട്ടി ടെക് കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നു. 3.52 ശതമാനം ഉയര്‍ന്ന് 131 രൂപയിലാണ് ഓഹരിയുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ച സാഹചര്യത്തിലാണ് ഈ ഉയര്‍ച്ച.

ജൂലൈ 18 ന് ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിടാനൊരുങ്ങുകയാണ് കമ്പനി. സ്മോള്‍ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് പൊറിഞ്ചു വെളിയത്ത്.

X
Top