ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആഗോള സാധ്യതകൾ തേടി ‘പോപ്പീസ്’

മാധ്യമലോകത്ത് നിന്ന് ബിസിനസിലേക്ക് വന്ന ഷാജു തോമസ് എന്ന സാഹസികനായ സംരംഭകൻ

മാധ്യമലോകത്ത് നിന്ന് സംരംഭകത്വത്തിലെത്തി വലിയ നേട്ടങ്ങൾ കൊയ്തവർ ചുരുക്കമായിരിക്കും. രണ്ടിൻ്റെയും രസതന്ത്രം രണ്ടാകുന്നതാകാം കാരണം. അതുകൊണ്ട് തന്നെ ഷാജു തോമസ് മലപ്പുറത്തെ വണ്ടുരിൽ തിരുവായൂർ ഗ്രാമത്തിൽ തുടങ്ങിയ സംരംഭത്തെ ഒരു സാഹസികത എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. നവജാത ശിശുക്കൾക്കായുള്ള കുഞ്ഞുടുപ്പുകൾ ഉല്പാദിപ്പിക്കുന്ന കമ്പനി എന്ന ആശയം ഏറെ വച്ചു താമസിപ്പിക്കാതെ അദ്ദേഹം ഭ്രമണപഥത്തിലെത്തിച്ചു. 2003ൽ പോപ്പിസിന് തുടക്കമായി. 2005ൽ സ്വന്തമായി ഫാക്ടറിയും തുടങ്ങി.
കേരള വിപണിയിൽ ഈ സെക്ടറിൽ പുറംനാടുകളിൽ നിന്നുള്ള ഉല്പന്ന പ്രവാഹം നിലനിന്ന നാളുകളായിരുന്നു അത്. പോപ്പീസ് ആ വിപണിയിൽ പിടിച്ചു കയറി.
നിലവാരം, രൂപകല്പന എന്നിവയിൽ പോപ്പീസ് ആദ്യം മുതലെ ഏത് എംഎൻസി ബ്രാൻഡുകളോടും മത്സരിക്കാനുള്ള മികവ് കൈവരിച്ചു. ബ്രാൻഡിങിൽ പലപ്പോഴും അത്ഭുതപ്പെടുത്തി. ഉല്പന്ന ഗവേഷണങ്ങൾ കൊണ്ട് അതിശയിപ്പിച്ചു. വൈവിധ്യവത്ക്കരണം കൊണ്ട് അമ്പരപ്പിച്ചു.
രണ്ട് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കായുള്ള ഉടുപ്പുകളിൽ നിന്ന് കുഞ്ഞുങ്ങൾക്കുള്ള വലിയ ഉല്പന്ന ശ്രേണി പോപ്പീസ് അവതരിപ്പിച്ചു. പലതും വിപണിയിൽ പ്രിയങ്കരമായി. ഒരു ബ്രാൻഡ്‌ എന്ന നിലയിൽ പോപ്പീസ് മലയാളിയുടെ മനസിലുറച്ചു.
2019ൽ ആദ്യ റീട്ടെയിൽ ഔട്ട്ലെറ്റ് കൊച്ചിയിൽ തുറന്നു. അതിവേഗം ഔട്ട്ലെറ്റ് നെറ്റ്വർക്ക് വിപുലീകരിച്ച കമ്പനി ഷോറൂമുകളുടെ എണ്ണം കുറഞ്ഞ കാലയളവിനുള്ളിൽ 50ൽ എത്തിച്ചു. 2023 ഫെബ്രുവരിയിൽ 100ൽ എത്തും. 2025ൽ അത് 500ൽ എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ മുഴുവൻ പ്രധാന പട്ടണങ്ങളിലും ഇതോടെ പോപ്പീസ് സാന്നിധ്യമുറപ്പിക്കും.
തെന്നിന്ത്യൻ സംസ്ഥാനങ്ങളിലാകെ ഔട്ട്ലെറ്റുകൾ തുറക്കുകയാണ് അവരിപ്പോൾ. കർണാടകയിൽ നിലവിൽ 3 ഷോറൂമുകളുണ്ട്. ചെന്നൈ മറീന മാളിൽ ആദ്യ ഔട്ട്ലെറ്റ് അടുത്തമാസം തുറക്കും. യുകെ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ബിസിനസ് വിപുലീകരിക്കുകയാണ്. യുകെയിൽ ഓഫീസ് തുറന്നു. ഓക്സ്ഫോഡിലാണിത്. 3 ഷോറൂമുകൾ ഉടനെ തുറക്കും.
കോവിഡ് കാലത്ത് കേരളത്തിന് കരുതലിൻ്റെ കുഞ്ഞുടുപ്പുകൾ തുന്നിത്തന്നവരാണ് പോപ്പീസ്. മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ സംസ്ഥാനമാകമാനം നവജാത ശിശുക്കൾക്കുള്ള ഉല്‌പന്നങ്ങൾ അവർ സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി നൽകി. ആ നന്മയെ കേരളം ചേർത്തു പിടിക്കുകയും ചെയ്തു.
മികച്ച ആർ & ഡി വിഭാഗമാണ് പോപ്പീസിൻ്റേത്. നൂതന ഗവേഷണങ്ങൾക്ക് എപ്പോഴും പ്രാധാന്യം കൊടുക്കുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ്ങ് സോപ്പ്, പിഎച്ച് മൂല്യം 5.5 ഉള്ള സോപ്പ് തുടങ്ങിയവ ഈ നൂതനത്വത്തിന് തെളിവാണ്. പുതുതായി പുറത്തിറക്കുന്ന ഡയപ്പർ പ്രൊഡക്ട്‌ സീരീസും ഇന്നവേഷൻ കൊണ്ട് വേറിട്ടു നിൽക്കുന്നു. ഡയപ്പർ നിർമാണ സാങ്കേതിക വിദ്യയിൽ 5 പേറ്റൻ്റുകൾ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഡബിൾ ലീക്കേജ് ബാരിയർ, ട്രിപ്പിൾ ലെയർ സേഫ്റ്റി, ഓർഗാനിക് തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളും ഡയപ്പറിനുണ്ട്. ഉപയോഗ ശേഷം എന്തു ചെയ്യുമെന്ന ചോദ്യം എപ്പോഴും ഡയപ്പറിൻ്റെ കാര്യത്തിലുണ്ടാകും. അതിന് തൃപ്തികരമായ ഉത്തരം പോപ്പീസിൻ്റെ പക്കലുണ്ട്. മലേഷ്യൻ കമ്പനിയുടെ സാങ്കേതിക പിന്തുണയോടെ ദക്ഷിണേന്ത്യയിലെ ആദ്യ ഡയപ്പർ ഉല്പാദന യൂണിറ്റാണ് പോപ്പീസ് കൊച്ചിയിൽ സജ്ജമാക്കുന്നത്. ഡയപ്പറിൽ വലിയ ആഗോള വിപണി സാധ്യത കമ്പനി കാണുന്നു.
കുഞ്ഞുങ്ങളുടെ ഉല്പന്നങ്ങൾ എപ്പോഴും സെൻസിറ്റീവ് ആയിരിക്കും. രൂപകല്പന, ഉല്പാദനം, വിതരണം, ഉപയോഗം, നിർമാർജനം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം സൂക്ഷ്മ ശ്രദ്ധ ആവശ്യമുണ്ട്. പോപ്പീസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. കയറ്റുമതി ചെയ്യുന്ന അതേ ഉല്പന്നങ്ങൾ ആഭ്യന്തര വിപണിയിലും അവർ ലഭ്യമാക്കുന്നു. ഉപഭോക്താക്കളെ രണ്ടു തട്ടിലാക്കാൻ അവർ ഒരിക്കലും തയ്യാറല്ല.
വിപണി ഗവേഷണം, നൂതന പരീക്ഷണങ്ങൾ, ഉല്പന്ന നവീകരണം, രൂപകല്പന, ബ്രാൻഡിങ് എന്നിവയിലെല്ലാം പുലർത്തുന്ന സമീപനമാണ് ഷാജു തോമസ് എന്ന സംരംഭകനെയും പോപ്പീസ് എന്ന ബ്രാൻഡിനെയും വേറിട്ടു നിറുത്തുന്നത്. പോപ്പീസിൽ കേരളത്തിന് ഏറെ പ്രതീക്ഷകളുണ്ട്.
2025ൽ ഐപിഒയിലൂടെ ഓഹരി വിപണിയിൽ അവർ പ്രവേശിക്കും.

X
Top