ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

നാല് വര്‍ഷത്തിനുള്ളില്‍ 1000 ഷോറൂമുകള്‍ തുറക്കാൻ പോപ്പീസ്

കോഴിക്കോട്: പോപ്പീസ് ബേബി കെയറിന്റെ നൂറാമത് സ്റ്റോര്‍ കൊടുവള്ളിയില്‍ ആരംഭിച്ചു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലുമായി 25 ഷോറൂമുകളുടെ കൂടെ നിര്‍മാണം പുരോ​ഗമിക്കുകയാണെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1000 ഷോറൂമുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനുളള നീക്കത്തിലാണെന്നും മാനേജിം​ഗ് ഡയറക്ടർ ഷാജു തോമസ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ബിഗ്‌ബോസ് സീസ്ണ്‍ ഏഴ് വിജയി അനുമോള്‍, രാജ് കലേഷ്, ആര്‍ജെ മാത്തുകുട്ടി, എംഎല്‍എമാരായ ഡോ.എംകെ മുനീര്‍, അഡ്വ. പിടിഎ റഹീം, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ദു വെള്ളാറ, വ്യവസായി പിടിഎ ലത്തീഫ്, എംപിസി നാസര്‍, തങ്ങള്‍സ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. നൂറാമത് ഷോറൂം തുറക്കാനാവുക എന്നത് ബിസിനസ് നേട്ടത്തെക്കാള്‍ ഉപഭോക്തൃ വിശ്വാസത്തിലൂന്നിയ പ്രയാണത്തിന്റെ ഫലമാണെന്ന് പോപ്പീസ് ബേബി കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഷാജു തോമസ് പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത 100 ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അതില്‍ നിന്ന് തെരഞ്ഞെടുത്ത് ഒരാള്‍ക്ക് ഷോറൂം ഉദ്ഘാടനത്തിനുള്ള അവസരവും മെഗാ സമ്മാനവും നല്‍കി.

X
Top