ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പിഎന്‍ബി മെറ്റ്ലൈഫ് സാന്നിധ്യം വിപുലമാക്കുന്നു

കൊച്ചി: പിഎന്‍ബി മെറ്റ്ലൈഫ് പെരിന്തല്‍മണ്ണ ഉള്‍പ്പെടെ 10 പുതിയ ശാഖകള്‍ ആരംഭിച്ചു. 149 ശാഖകളുടെ ശൃംഖലയുമായി മെറ്റ്ലൈഫിനു ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാനാകും. ശാഖകളില്‍ തികച്ചും സൗകര്യപ്രദവും സുഗമവുമായ വിധം സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും വ്യക്തിഗതവുമായ വേറിട്ട അനുഭവം ഉറപ്പാക്കും.

‘ഇന്ത്യയിലുടനീളമുള്ള പ്രധാന നഗരങ്ങളില്‍ 10 പുതിയ ശാഖകള്‍ തുറക്കുന്നത് പിഎന്‍ബി മെറ്റ്‌ലൈഫിന് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പിഎന്‍ബി മെറ്റ്ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ സമീര്‍ ബന്‍സാല്‍ പറഞ്ഞു.  ഈ വിപുലീകരണം, ഞങ്ങളുടെ പാര്‍ട്ണര്‍ ബ്രാഞ്ചുകളുടെ വിപുലമായ ശൃംഖലയോടൊത്തു ചേരുമ്പോള്‍ രാജ്യത്ത് മൊത്തം 18,000-ലധികം ആക്സസ് പോയിന്റുകള്‍ ഞങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top