രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പികെഎച്ച്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ പിന്‍വലിച്ചു

നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും മതിയായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്‌ട്രക്ഷന്‍ & ഡെവലപ്‌മെന്റ്‌ കമ്പനിയായ പികെഎച്ച്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ പിന്‍വലിക്കാന്‍ തീരുമാനിച്ചു.

ജൂണ്‍ 30 മുതല്‍ ജൂലായ്‌ നാല്‌ വരെയായിരുന്നു പികെഎച്ച്‌ വെഞ്ച്വേഴ്‌സിന്റെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍. നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവെച്ച ഓഹരികളുടെ 11 ശതമാനം മാത്രമാണ്‌ സബ്‌സ്‌ക്രെബ്‌ ചെയ്യപ്പെട്ടത്‌.

ഐപിഒ വിജയിക്കണമെങ്കില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന്‌ കുറഞ്ഞത്‌ 90 ശതമാനം സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചിരിക്കണം. അതു ലഭിക്കാതെ പോയതു കൊണ്ടാണ്‌ ഐപിഒ പിന്‍വലിക്കേണ്ടി വന്നത്‌.

മൊത്തം 65 ശതമാനം മാത്രമാണ്‌ ഐപിഒക്ക്‌ ലഭിച്ച സബ്‌സ്‌ക്രിപ്‌ഷന്‍. സ്ഥാപന ഇതര നിക്ഷേപകര്‍ 1.67 മടങ്ങും ചില്ലറ നിക്ഷേപകര്‍ 99 ശതമാനവും സബ്‌സ്‌ക്രിപ്‌ഷന്‍ നടത്തിയിരുന്നു.

പികെഎച്ച്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ വഴി 379.35 കോടി രൂപയാണ്‌ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്‌. 270.22 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പന വഴിയും 109.13 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ്‌ സംവംരണം ചെയ്‌തിരുന്നത്‌.

ഐപിഒക്കു ശേഷം പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 100 ശതമാനത്തില്‍ നിന്നും 68.84 ശതമാനമായി കുറയ്‌ക്കുകയായിരുന്നു ലക്ഷ്യം.

അതേ സമയം ഐപിഒ യുടെ ഇഷ്യു വില ചെലവേറിയ നിലയിലാണ്‌ നിശ്ചയിച്ചിരുന്നത്‌.

X
Top