ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് പിരാമല്‍ എന്റര്‍പൈസസ്

ന്യൂഡല്‍ഹി: 1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കയാണ് പിരാമല്‍ എന്റര്‍പ്രൈസസ്. ഓഗസ്റ്റ് 25 ആണ് റെക്കോര്‍ഡ് തീയതി. 1,40,00,000 ഓഹരികള്‍ ഇത്തരത്തില്‍ തിരിച്ചുവാങ്ങും. മൊത്തം മൂലധനത്തിന്റെ 5.87 ശതമാനമാണിത്.

16 ശതമാനം പ്രീമിയത്തില്‍,അതായത് 1250 രൂപയിലായിരിക്കും ഓഹരി തിരിച്ചുവാങ്ങുക. 1073 രൂപയാണ് കമ്പനി ഓഹരിയുടെ നിലവിലെ വില. കമ്പനി പ്രമോട്ടര്‍മാരും ഓഹരി തിരിച്ചുവാങ്ങലില്‍ പ്‌ങ്കെടുക്കുമെന്നറിയുന്നു.

2023 ജൂലൈ 21 ലെ കണക്കനുസരിച്ച് പ്രൊമോട്ടര്‍മാര്‍ക്ക് പിരമല്‍ എന്റര്‍പ്രൈസസില്‍ 43.48 ശതമാനം ഓഹരിയുണ്ട്. ആഭ്യന്തര സ്ഥാപനങ്ങളില്‍ 13.55 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 25.74 ശതമാനവും ഇന്ത്യന്‍ പൊതുജനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, മറ്റുള്ളവര്‍ എന്നിവയില്‍ 17.23 ശതമാനവും ഓഹരിയുണ്ട്.

X
Top