അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

90% കിഴിവില്‍ അവകാശ ഓഹരിയുമായി ഫാംഈസി

ഗോള്ഡ്മാന് സാച്സിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിന് കുറഞ്ഞ മൂല്യത്തില് ഓഹരികള് വിറ്റഴിക്കാന് ഫാംഈസി. 90 ശതമാനം വിലകുറച്ച് അവകാശ ഓഹരി വഴി 2,400 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഇക്കാര്യം നിക്ഷേപകരെയും ബോര്ഡിനെയും അറിയിച്ചിട്ടുണ്ട്.

നിലവിലെ ഓഹരി ഉടമകളായ ടിപിജിയും ടെമാസെക്കുമാണ് അവകാശ ഓഹരി വില്പനയ്ക്ക് നേതൃത്വം നല്കുന്നത്. മണിപ്പാല് ഗ്രൂപ്പ് ചെയര്മാന് രഞ്ജന് പൈ കമ്പനിയുടെ ബോര്ഡിലെത്തുമെന്ന് റിപ്പോര്ട്ടുകളുണ്ട്.

1000 കോടി രൂപ മുടക്കി കമ്പനിയുടെ 18 ശതമാനം ഓഹരികള് മണിപ്പാല് ഗ്രൂപ്പ് വാങ്ങിയേക്കുമെന്നറിയുന്നു.

4000-5000 കോടി രൂപയുടെ മൂല്യം അടിസ്ഥാനമാക്കിയായിരിക്കും അവകാശ ഓഹരികള് പുറത്തിറക്കുക. 37,800 കോടി രൂപയായിരുന്നു കമ്പനിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന മൊത്തം മൂല്യം.

ഫാംഈസിയുടെ മാതൃകമ്പനിയായ എപിഐ ഹോള്ഡിങ്സ് അവകാശ ഓഹരിയോടൊപ്പം അഞ്ചു രൂപ നിരക്കില് പുതിയ ഓഹരികളും ഇഷ്യു ചെയ്തേക്കും.

ഫാംഈസിയുടെ അനുബന്ധ സ്ഥാപനമായ തൈറോകെയറിന്റെ ഓഹരികളാണ് കടത്തിന് ഈടായി ഗോള്ഡ്മാന് സാച്സിന് നല്കിയിട്ടുള്ളത്.

ഡിജിറ്റല് ഹെല്ത്ത്കെയര് രംഗത്തെ പ്രധാനികളായ ഫാംഈസിയുടെ മാതൃകമ്പനിയായ എപിഐ ഹോള്ഡിങ്സ് വിപണിയില് ലിസ്റ്റ് ചെയ്യാന് കഴിഞ്ഞവര്ഷം ശ്രമം നടത്തിയിരുന്നു.

പിന്നീട് അത് വേണ്ടെന്നുവെച്ചു.

X
Top