ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

വരുണ്‍ ബിവ്‌റേജസിന്റെ അറ്റാദായത്തില്‍ 150 ശതമാനം വളര്‍ച്ച

പെപ്‌സി നിര്‍മാതാക്കളായ വരുണ്‍ ബിവ്‌റേജസിന്റെ നാലാം പാദഫലം പ്രസിദ്ധീകരിച്ചു. 2022 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 81.2 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദയത്തില്‍ ഉണ്ടാത് 150 ശതമാനത്തിന്റെ വളര്‍ച്ചയാണ്.

കമ്പനിയുടെ വരുമാനം 27.7 ശതമാനം ഉയര്‍ന്ന് 2214 കോടി രൂപയിലെത്തി. 13.2 കോടി കേയ്‌സുകളാണ് വരുണ്‍ ബിവ്‌റേജസ് വിറ്റത്. 17.8 ശതമാനം വര്‍ധനവ് വില്‍പ്പനയില്‍ ഉണ്ടായി്. കോവിഡിന് ശേഷം ഉപഭോഗം കൂടിയതും വിതരണ ശൃംഖല മെച്ചപ്പെടുത്തിയതും കമ്പനിക്ക് നേട്ടമായി. 2022ലെ മൊത്തം വരുമാനം 13,173.1 കോടി രൂപയാണ്. മുന്‍വര്‍ഷം 8823.2 കോടി രൂപയായിരുന്നു മൊത്തം വരുമാനം.

ഓഹരി ഒന്നിന് ഒരു രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 2022ല്‍ വരുണ്‍ ബിവ്‌റേജസിന്റെ ഒരു ഓഹരിക്ക് ലഭിക്കുന്ന ലാഭവിഹിതം 3.5 രൂപയിലെത്തി.

പെപ്‌സി, സെവന്‍-അപ്പ്, മൗണ്ടന്‍ ഡ്യൂ, ട്രോപ്പിക്കാന സ്ലൈസ്, ക്വാക്കര്‍ ഓക്ക്് മില്‍ക്ക്, അക്വാഫിന തുടങ്ങി പതിനഞ്ചിലധികം ഉല്‍പ്പങ്ങള്‍ വരുണ്‍ ബിവ്‌റേജസ് പുറത്തിറക്കുന്നുണ്ട്.

X
Top