ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രാജ്യത്ത് എല്ലാവ‍ർക്കും ജോലി: കേന്ദ്രസർക്കാർ 13.5 ലക്ഷം കോടി രൂപ നിക്ഷേപിക്കണമെന്ന് പഠനം

ദില്ലി: രാജ്യത്തെ എല്ലാ പൗരന്മാർക്കും ജോലി ലഭിക്കാൻ ജി ഡി പിയുടെ 5 ശതമാനം എങ്കിലും എല്ലാ വർഷവും നിക്ഷേപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് പഠനം. പീപ്പിൾസ് കമ്മീഷൻ ഓൺ എംപ്ലോയ്മെന്റ് ആൻഡ് അൺഎംപ്ലോയ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്.

ഏകദേശം 13.5 ലക്ഷം കോടി രൂപ ഓരോ വർഷവും നിക്ഷേപിച്ചാൽ മാത്രമേ ഇത്തരത്തിൽ ഈ വലിയ ലക്ഷ്യം നേടാനാകു എന്നും പഠനം വ്യക്തമാക്കുന്നു.

ദേശ് ബച്ചാവോ അഭിയാൻ ആണ് ഈ കമ്മീഷന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. എല്ലാവർക്കും ജോലി എന്ന ലക്ഷ്യം ഒറ്റയടിക്ക് നേടാൻ ആകില്ലെന്നും പഠനം പറയുന്നു. എല്ലാവർക്കും ജോലി സാധ്യമാകണമെങ്കിൽ നിയമപരവും സാമൂഹികവും രാഷ്ട്രീയപരവും സാമ്പത്തികപരവുമായ സമൂലമായ മാറ്റം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ ‘ തൊഴിൽ ചെയ്യാനുള്ള അവകാശം ‘ നിയമം കേന്ദ്രസർക്കാർ പാസാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

നിലവിൽ രാജ്യത്ത് 21.8 കോടി പേർക്ക് അടിയന്തരമായി ജോലി ആവശ്യമുണ്ട്. ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ചുരുങ്ങിയത് 13.5 ലക്ഷം കോടി രൂപ ആവശ്യമാണ്. തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ലഭിക്കുന്നവരെ ഒഴിവാക്കി ഉള്ളതാണ് ഈ പഠനം.

കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പക്ഷം ഉൽപ്പാദനവും ഉപഭോഗവും മെച്ചപ്പെടുമെന്നും ഈ പഠന റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്.

X
Top