ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

പേടിഎം വരുമാനം 52 ശതമാനം ഉയര്‍ന്ന് 2335 കോടി രൂപ, നഷ്ടം 168 കോടി രൂപയായി കുറഞ്ഞു

മുംബൈ: നാലാംപാദ വരുമാനം 52 ശതമാനം ഉയര്‍ത്തി 2335 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കയാണ് പേടിഎം. അറ്റ നഷ്ടം 763 കോടി രൂപയില്‍ നിന്നും 168 കോടി രൂപയാക്കി ചുരുക്കാനും കമ്പനിയ്ക്കായി. പെയ്മന്റ് സേവന വരുമാനം 41 ശതമാനമാണ് കൂടിയത്.

1467 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ പെയ്മന്റ് സേവന വരുമാനം. പേടിഎമ്മിന്റെ മൊത്ത വ്യാപാര മൂല്യം (GMV) 40 ശതമാനം വര്‍ധിച്ച് 3.62 ലക്ഷം കോടി രൂപയായി. 68 ലക്ഷം വ്യാപാരികള്‍ ഡിവൈസ് സബ്‌സ്‌ക്രിപ്ഷനായി പണമടച്ചതോടെ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം ഉയര്‍ന്നു.

നേരത്തെ 29 ലക്ഷം വ്യാപാരികളാണുണ്ടായിരുന്നത്. ക്രെഡിറ്റ് വിതരണ ബിസിനസ് 1.2 കോടി വായ്പ വിതരണം ചെയ്തു. 82 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണിത്. മൂല്യം 12554 കോടി രൂപ.
2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അറ്റ പേയ്‌മെന്റ് മാര്‍ജിന്‍ 158 ശതമാനം വര്‍ദ്ധിച്ച് 687 കോടി രൂപയായും നെറ്റ് പേയ്‌മെന്റ് മാര്‍ജിന്‍ 554 കോടി രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെ പെയ്മന്റ് വിഭാഗം ലാഭം മെച്ചപ്പെടുത്തി.

2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ പേയ്‌മെന്റ് മാര്‍ജിന്‍ 2.9 മടങ്ങ് ഉയര്‍ന്ന് 1,970 കോടി രൂപ.

X
Top