മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

ഓണ്‍ലൈന്‍ പെയ്‌മെന്റ് അഗ്രഗേഷന് അനുബന്ധ സ്ഥാപനത്തിന് തത്വത്തില്‍ അനുമതി, പേടിഎം ഓഹരികള്‍ ഉയര്‍ന്നു

മുംബൈ: ഓണ്‍ലൈന്‍ പെയ്മന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി പേടിഎം അനുബന്ധ സ്ഥാപനം പേടിഎം പെയ്മന്റ് സര്‍വീസസ് ലിമിറ്റഡിന് (പിപിഎസ്എല്‍) തത്വത്തില്‍ ലഭ്യമായി. ഇതോടെ പേടിഎം മാതൃകമ്പനി വണ്‍97 കമ്യൂണിക്കേഷന്‍ ഓഹരി 6 ശതമാനമുയര്‍ന്ന് 1186 രൂപയിലെത്തി.

വ്യാപാരികളെ ഓണ്‍ബോര്‍ഡ് ചെയ്യാന്‍ പിപിഎസ്എല്ലിന് നല്‍കിയ അനുമതി കേന്ദ്രബാങ്ക് പുന:സ്ഥാപിക്കുകയായിരുന്നു. അതേസമയം സൈബര്‍ സുരക്ഷാ അവലോകനം ഉള്‍പ്പെടെ സമഗ്രമായ ഒരു സിസ്റ്റം ഓഡിറ്റ് നടത്തി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്.

അതിന് സാധിക്കാത്ത പക്ഷം അംഗീകാരം സ്വയമേവ അസാധുവാക്കപ്പെടുകയും അന്തിമ ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്യും. 2022 നവംബറില്‍ പുറത്തിറക്കിയ ഉത്തരവില്‍ ആര്‍ബിഐ വ്യാപാരികളെ ഓണ്‍ബോര്‍ഡ് ചെയ്യുന്നതില്‍ നിന്നും കമ്പനിയെ വിലക്കിയിരുന്നു. എന്നാല്‍ നടപടി പുതിയ ഓണ്‍ലൈന്‍ വ്യാപാരികളെ മാത്രമേ ബാധിക്കൂവെന്നായിരുന്നു പേടിഎം നല്‍കിയ വിശദീകരണം.

തുടര്‍ന്ന് ഈ കാലയളവില്‍ ആന്റ്ഫിന്‍ ബ്ലോക്ക് ഡീലുകളിലൂടെ അവരുടെ ഓഹരികള്‍ വിറ്റഴിക്കുകയും ഇക്വിറ്റി വിപണിയില്‍ പേടിഎം തിരിച്ചടി നേരിടുകയും ചെയ്തു. നേരത്തെ വണ്‍97 കമ്യൂണിക്കേഷന്‍ മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. 123 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ 839 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഓഹരി ലിസ്റ്റ് ചെയ്തതിന് ശേഷം കമ്പനി രേഖപ്പെടുത്തുന്ന ആദ്യ അറ്റാദായമാണിത്. മുന്‍വര്‍ഷത്തെ ഇബിറ്റ നഷ്ടം 72 കോടി രൂപയുടെ പോസിറ്റീവ് ഇബിറ്റയാക്കാനും കമ്പനിയ്ക്ക് സാധിച്ചു. വരുമാനം 28 ശതമാനമുയര്‍ന്ന് 1917.5 കോടി രൂപ.

പണമടച്ചുള്ള സേവനങ്ങളിലേയ്ക്ക് കൂടുതല്‍ വ്യാപാരികളെത്തിയതും ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചെലവഴിച്ചത് മൂലം മൊത്തം വ്യാപാര മൂല്യം മെച്ചപ്പെട്ടതും ഇന്‍ഷൂറന്‍സ്, വായ്പകള്‍, മറ്റ് സാമ്പത്തിക ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന വര്‍ദ്ധിപ്പിച്ചതുമാണ് പ്രവര്‍ത്ത വരുമാനം വര്‍ദ്ധിപ്പിച്ചത്.

X
Top