Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡിന് നാലാം പാദത്തില്‍ 5.79 കോടി രൂപ നഷ്ടം

കേരളം ആസ്ഥാനമായ കോട്ടണ്‍ നൂല്‍ ഉത്പാദക കമ്പനിയായ പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാന പാദമായ ജനുവരി- മാര്‍ച്ചില്‍ 5.79 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 5.30 കോടി രൂപയായിരുന്നു നഷ്ടം. വരുമാനം 32.82 കോടി രൂപയില്‍ നിന്ന് 22.75 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനവും കുറഞ്ഞു. 2021-22 ലെ 143.56 കോടി രൂപയേക്കാള്‍ 47.6 ശതമാനം കുറഞ്ഞ് 75.19 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം കമ്പനി 18.15 കോടി രൂപ വാര്‍ഷിക നഷ്ടവും രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13.37 കോടി രൂപയായിരുന്നു നഷ്ടം.

2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ പൊന്നേരിയിലുള്ള യൂണിറ്റ് 110 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതാണ് വരുമാനം ഇക്കാലയളവില്‍ കുറയാനിടയാക്കിയത്.

പൊന്നേരി യൂണിറ്റിന്റെ വില്‍പ്പനയിലൂടെ കമ്പനിക്ക് 14 കോടി രൂപ ലാഭം നേടാനായി. കമ്പനിയുടെ കടം വീട്ടാനും വി.ആര്‍.എസിനു വേണ്ടിയുമാണ് ഈ തുക ചെലവഴിച്ചത്.

വായ്പകള്‍ തിരിച്ചടച്ചതോടെ കമ്പനിയുടെ കടം 2023 സാമ്പത്തിക വര്‍ഷത്തില്‍ 77 കോടി രൂപയായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടി രൂപയായിരുന്നു കടം.

X
Top