
കൊച്ചി: തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് (ടിഎംബി) 2026 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ അറ്റാദായം മുൻ വർഷം ഇതേ പാദത്തിലെ 304.89 കോടി രൂപയിൽ നിന്നും 34.97 ശതമാനം വർദ്ധനവോടെ അറ്റാദായം 411.51 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 412.26 കോടി രൂപയിൽ നിന്ന് 48.22 ശതമാനം വർദ്ധനവോടെ 611.07 കോടി രൂപയായി ഉയർന്നു.
അറ്റ പലിശ വരുമാനം മുൻ വർഷത്തെ 579.55 കോടി രൂപയിൽ നിന്ന് 32.01 ശതമാനം വളർച്ചയോടെ 765.08 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ്സ് 23.04 ശതമാനം വർദ്ധനവോടെ 1,21,715 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 98,923 കോടി രൂപയായിരുന്നു.
ആകെ നിക്ഷേപം 19.71 ശതമാനം വർദ്ധിച്ച് 64,409 കോടി രൂപയായി, മുൻ വർഷം ഇത് 53,803 കോടി രൂപയായിരുന്നു. കാസാ നിക്ഷേപങ്ങൾ 16.94 ശതമാനം വർദ്ധിച്ച് 16,852 കോടി രൂപയിലെത്തി.
ആകെ വായ്പകൾ മുൻ വർഷത്തെ 45,120 കോടി രൂപയിൽ നിന്ന് 27.01 ശതമാനം വർദ്ധിച്ച് 57,306 കോടി രൂപയായി. റീട്ടെയിൽ, അഗ്രി, എംഎസ്എംഇ വിഭാഗങ്ങളിലെ വായ്പകൾ 28.47 ശതമാനം വർദ്ധിച്ച് 54,083 കോടി രൂപയിലെത്തി.






