Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കറൻസിയായി പാക്കിസ്ഥാൻ രൂപ

ഇസ്ലാമബാദ്: ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായ മാറി പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ 3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് ഇന്നലെ പാക്കിസ്ഥാൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത്.

ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസർച്ച് മേധാവി താഹിർ അബ്ബാസ് പറഞ്ഞു. അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ മാസം ധനമന്ത്രി ഇഷാഖ് ദാർ രാജ്യത്തേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം പാകിസ്ഥാൻ രൂപയിൽ വൻ കുതിപ്പുണ്ടായി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയർത്തുക എന്നതാണ് ഇഷാഖ് ദാർ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാൻ രൂപ ജൂലൈയിൽ ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന താഴ്ന്ന നിരക്കായ 240 ൽ ആയിരുന്നു. അതേസമയം നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി വാണിജ്യ ബാങ്കുകൾ രൂപയുടെ മൂല്യം കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിലനിൽക്കുകയും പാക്കിസ്ഥാന്റെ വിദേശ നാണ്യം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രൂപ വീണ്ടും തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളുണ്ട്.

ഈ വർഷം മാർച്ച് മുതൽ ആഭ്യന്തര കറൻസിയുടെ മൂല്യം ചാഞ്ചാടിയിരുന്നു. ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിയതിന് ശേഷമാണ് പാകിസ്ഥാൻ രൂപ മികച്ച പ്രകടനം നടത്തിയത്. ഡാറിന്റെ തിരിച്ചുവരവിന് മുമ്പ്, ജൂലൈ അവസാനത്തോടെ, തുടർച്ചയായി 15 പ്രവൃത്തി ദിവസങ്ങളിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.

X
Top