ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

സവാളയുടെ കരുതൽശേഖരം 5 ലക്ഷം ടണ്ണായി വർധിപ്പിക്കും

ന്യൂഡൽഹി: സവാളയുടെ കരുതൽശേഖരം 5 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

നേരത്തേ സംഭരിച്ച 3 ലക്ഷം ടണ്ണിനു പുറമേ ഓരോ ലക്ഷം ടൺ കൂടി സംഭരിക്കാൻ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും (എൻസിസിഎഫ്) നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനും (നാഫെഡ്) സർക്കാർ നിർദേശം നൽകി.

വിലവർധനയുടെ പശ്ചാത്തലത്തിൽ വിപണി ഇടപെടലിനായാണ് ഇത്. ദേശീയതലത്തിൽ സവാള വിലയിൽ 19% വർധനയുണ്ട്. കയറ്റുമതി തീരുവ കഴിഞ്ഞ ദിവസം 40% ആയി വർധിപ്പിച്ചിരുന്നു.

2022–23ൽ കരുതൽശേഖരം 2.51 ലക്ഷം ടണ്ണായിരുന്നു. കരുതൽ ശേഖരത്തിൽനിന്ന് 1400 ടൺ ചിലല പ്രധാന വിപണികളിലെത്തിച്ചു.

X
Top