സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ഓം പ്രകാശ്‌ ട്രാന്‍സ്‌മിഷന്‍ ഐപിഒ ഏപ്രില്‍ 9 മുതല്‍

ഓം പ്രകാശ്‌ ട്രാന്‍സ്‌മിഷന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഏപ്രില്‍ 9ന്‌ തുടങ്ങും. ഏപ്രില്‍ 13 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 166-175 രൂപയാണ്‌ ഓം പ്രകാശ്‌ ട്രാന്‍സ്‌മിഷന്‍ ഐപിഒയുടെ ഇഷ്യു വില. 85 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഏപ്രില്‍ 15ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഏപ്രില്‍ 17ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. ഓം പ്രകാശ്‌ ട്രാന്‍സ്‌മിഷന്‍ ഐപിഒ വഴി 150 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

75.75 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 74.25 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും 10 ലക്ഷം ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനും കടം തിരിച്ചടയ്‌ക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനായും വിനിയോഗിക്കും.

X
Top