ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയുടെ നടപ്പു സാമ്പത്തികവർഷത്തെ വളർച്ച 6.8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറയുമെന്ന് മൂഡീസ് റേറ്റിങ് അനുമാനിക്കുന്നു. ഇറാൻ–യുഎസ് സംഘർഷം വളർച്ചയുടെ വേഗം കുറയ്ക്കുമെന്നും പണപ്പെരുപ്പം വർധിപ്പിക്കുമെന്നുമാണ് അനുമാനം.

സംഘർഷം മൂലമുണ്ടാകുന്ന ദീർഘകാല പ്രതിസന്ധി ഇന്ത്യയെ ദോഷകരമായി ബാധിക്കാം.
എൽപിജി ക്ഷാമം ഗാർഹികച്ചെലവും ഇന്ധനഇറക്കുമതിയിലെ പ്രതിസന്ധി ഗതാഗതച്ചെലവും വളം ഇറക്കുമതിക്കുള്ള തടസ്സങ്ങൾ ഭക്ഷ്യപ്രതിസന്ധിയും സൃഷ്ടിക്കാമെന്നും മൂഡീസ് വിലയിരുത്തുന്നു.

പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പത്തോത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 2.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായി ഉയർന്നേക്കാം.

X
Top