യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

കനത്ത ഇടിവ് നേരിട്ട് ഒലക്ട്ര ഗ്രീന്‍ടെക്ക് ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം

ന്യൂഡല്‍ഹി: കനത്ത ഇടിവ് നേരിട്ടിരിക്കയാണ് ഒലക്ട്ര ഗ്രീന്‍ടെക്ക് ഓഹരി. 9 ശതമാനം താഴ്ന്ന് 1081.95 രൂപയിലായിരുന്നു ക്ലോസിംഗ്. ഇതോടെ ഓഹരി 52 ആഴ്ച ഉയരമായ 1465 രൂപയില്‍ നിന്നും 16.15 ശതമാനം താഴെയായി.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്റ്റോക്ക് 188.99 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. 374.35 രൂപയാണ് 52 ആഴ്ച താഴ്ച. 2023 ല്‍ മാത്രം 111 ശതമാനം ഉയര്‍ന്നു. ഇലക്ട്രിക് ബസുകള്‍ക്ക് മികച്ച ഓര്‍ഡറുകള്‍ വന്നതാണ് ഓഹരിയെ ഉയര്‍ത്തിയത്.

അതേസമയം ഇപ്പോള്‍ സ്‌റ്റോക്ക് ലാഭമെടുപ്പ് നേരിടുന്നു. പ്രതിദിന ചാര്‍ട്ടില്‍ ഓഹരി ബെയറിഷാണെന്നും 1271 രൂപയില്‍ പ്രതിരോധം നേരിടുന്നുവെന്നും ടിപ്‌സ്2 ട്രേഡ്‌സിലെ എആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഓഹരി 1000 രൂപയിലേയ്ക്ക് വീഴാനുള്ള സാധ്യതയാണ് അദ്ദേഹം കാണുന്നത്.

ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം ഓഹരിയുടെ ശരാശരി ലക്ഷ്യവില 738 രൂപ മാത്രമാണ്.

ഒലക്ട്ര ഗ്രീന്‍ടെക് ലിമിറ്റഡ്  ഇലക്ട്രിക് ബസുകളും കോമ്പോസിറ്റ് പോളിമര്‍ ഇന്‍സുലേറ്ററുകളും നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു.ഇ-മൊബിലിറ്റി വിഭാഗത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കമ്പനി.  ത്രീ-വീലര്‍ ഇലക്ട്രിക് ഓട്ടോകള്‍ക്കും ഇലക്ട്രിക് ട്രക്കുകള്‍ക്കുമായി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും.

 375 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ വരുമാനം. മുന്‍പാദത്തില്‍ 256 കോടി രൂപ നേടിയ സ്ഥാനത്താണിത്. അറ്റാദായം 14 കോടി രൂപയില്‍ നിന്നും 26 കോടി രൂപയായി ഉയര്‍ന്നു. ഹൈഡ്രജന്‍ ബസ് നിര്‍മ്മിക്കാനായി കമ്പനി നേരത്തെ  റിലയന്‍സുമായി  പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

X
Top