ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഇസ്രയേൽ-ഇറാൻ യുദ്ധഭീതിയിൽ ‘തീപിടിച്ച്’ എണ്ണവില

കഴിഞ്ഞ ദിവസങ്ങളിൽ‌ ബാരലിന് 60 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ പൊടുന്നനെ കയറ്റം. ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.85% ഉയർന്ന് 62.56 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 0.76% വർധിച്ച് 65.88 ഡോളറിലുമെത്തി. ഏതാനും ദിവസം മുമ്പ് ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 57 ഡോളറും ബ്രെന്റ് വില 60.23 ഡോളറുമായിരുന്നു.

ഇറാനും ഇസ്രയേലും യുദ്ധത്തിലേക്ക് കടക്കുന്നത് പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കും. ഇത് ക്രൂഡ് ഉൽപാദനത്തെയും വിതരണത്തെയും സാരമായി ബാധിക്കുമെന്നതാണ് വില കൂടാൻ പ്രധാന കാരണം. ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നുമാണ് ഇറാൻ.

മാത്രമല്ല, ആണവ വിഷയത്തിൽ ഇറാനും യുഎസും ചർച്ചകളിലേക്ക് കടക്കാനിരിക്കേയാണ് ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കം.

യുഎസും ഇറാനും തമ്മിലുള്ള ചർച്ച ഇറാന് അനുകൂലമാവുകയും അവർക്ക് ആണവ സൗകര്യങ്ങൾ തുടർന്നും ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്താൽ ഇറാനെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

X
Top