പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

40,000 വാഹനങ്ങളുടെ ഓർഡറും നിക്ഷേപവും നേടി ഒഡീസി

മുംബൈ: മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഡീസ് ഇലക്ട്രിക്, സിപ്പ് ഇലക്ട്രിക്കിൽ നിന്ന് നിക്ഷേപവും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 40,000 ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യാനുള്ള ഓർഡറും നേടി.

ഈ നിക്ഷേപം രാജ്യത്തുടനീളമുള്ള ഡീലർഷിപ്പ് ശൃംഖല വികസിപ്പിക്കുന്നതിനൊപ്പം ഒഡീസ് ഇലക്ട്രിക്കിൻ്റെ B2B വ്യാപനവും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉൽപ്പാദനം വർധിപ്പിക്കുകയും വിതരണ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഡെലിവറി ഓപ്ഷനുകൾ, നഗര, ഗ്രാമ പ്രദേശങ്ങളിലെ അവസാന മൈൽ ഡെലിവറി സ്‌പെയ്‌സ് എന്നിവയ്‌ക്കായുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറട്ടാണ് കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഒഡീസ് ഇലക്ട്രിക് സിഇഒ നെമിൻ വോറ പറഞ്ഞു, “ഒഡീസ് ഇലക്ട്രിക്കിലെ പുതിയ നിക്ഷേപം, B2B, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഉപഭോക്തൃ ഡിമാൻഡിനെ സൂചിപ്പിക്കുന്നു.

സിപ്പ് ലൿട്രിക്കിന്റെ വ്യവസായ വൈദഗ്ധ്യവും വൈദ്യുതീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഞങ്ങളുടെ രാജ്യവ്യാപകമായ വിപുലീകരണ പദ്ധതികളെ ഗണ്യമായി ശക്തിപ്പെടുത്തും.

അവസാന മൈൽ ഡെലിവറി ഡീകാർബണൈസ് ചെയ്യുന്നതിനായി അടുത്ത 2-3 വർഷത്തിനുള്ളിൽ വിപണിയിൽ 200,000 ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കാൻ സിപ്പ് ഇലക്ട്രിക്ക് ലക്ഷ്യമിടുന്നുവെന്നു സിപ്പ് ഇലക്ട്രിക്ക് സഹസ്ഥാപകനും സിഇഒയുമായ ആകാശ് ഗുപ്ത പറഞ്ഞു.

X
Top