അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പിന് സെബി അംഗീകാരം, നേട്ടമുണ്ടാക്കി നുവാമ വെല്‍ത്ത് ഓഹരികള്‍

മുംബൈ: മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സറാകാനുള്ള അനുമതി ലഭ്യമായതിനെ തുടര്‍ന്ന് നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് ഓഹരി ഉയര്‍ന്നു. 4.28 ശതമാനം നേട്ടത്തില്‍ 6766.50 രൂപയിലാണ് സ്‌റ്റോക്കുള്ളത്. ഇതോടെ അസ്റ്റ് മാനേജ്‌മെന്റ് ബിസിനസിലേയ്ക്ക് നുവാമ വെല്‍ത്തിന് പ്രവേശനം സാധ്യമായി.

2025 ജനുവരിയിലാണ് സ്‌പോണ്‍സര്‍ഷിപ്പിന്  അനുമതി തേടി നുവാമ സെബിയെ  (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമീപിച്ചത്. ഒക്ടോബര്‍ 1 ന് അനുമതി ലഭ്യമായി. രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ക്ക് വിധേയമാണ്.

മ്യൂച്വല്‍ ഫണ്ട് സ്ഥാപിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന കമ്പനിയാണ് സ്‌പോണ്‍സര്‍.. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമേ, പ്രത്യേക നിക്ഷേപ ഫണ്ടുകള്‍(എസ്‌ഐഎഫ്) ആരംഭിക്കാനുള്ള അനുമതിയും നുവാമയ്ക്ക് ലഭ്യമായിട്ടുണ്ട്.

സമീപ വര്‍ഷങ്ങളില്‍ വന്‍തോതിലുള്ള വളര്‍ച്ചയാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിനുണ്ടായത്.നിലവില്‍ വ്യവസായത്തിന്റെ കീഴിലുള്ള ആസ്തികള്‍ (എയുഎം) ജിഡിപിയുടെ 20 ശതമാനത്തിന് തുല്യമാണ്. അതേസമയം മ്യൂച്വല്‍ ഫണ്ട് വ്യവസായം ഇപ്പോഴും വളര്‍ച്ചാ ദശയിലാണെന്ന് പറയേണ്ടിവരും.

യുഎസ് പോലുള്ള വിപണികളിലെ മ്യൂച്വല്‍ ഫണ്ട്് എയുഎം ജിഡിപിയുടെ 100 ശതമാനത്തില്‍ കൂടുതലായ സാഹചര്യത്തിലാണിത്.

X
Top