അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നു

ഒറ്റപ്പാലം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ്. 2024-ൽ മേയ് വരെ 1.69 ലക്ഷം പേർ മാത്രമാണ് ലൈസൻസ് നേടിയത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മേയ് വരെയുള്ള കാലയളവിൽ രണ്ടുലക്ഷത്തിലേറെ പേർ ലൈസൻസെടുത്തിരുന്നു.

കഴിഞ്ഞ ഒരുമാസത്തോളമായി ഡ്രൈവിങ് ടെസ്റ്റുകൾ പ്രതിസന്ധിയിലായതും എണ്ണം കുറയുന്നതിന് കാരണമായി. ഡ്രൈവിങ് ലൈസൻസെടുക്കാനുള്ള നിയമങ്ങൾ കടുപ്പിക്കുമ്പോൾ ലൈസൻസ് ലഭിക്കുന്നവരുടെ എണ്ണത്തിൽ ഇനിയും കുറവുവന്നേക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുപ്രകാരം 2022-ൽ മേയ് വരെ 2.97 ലക്ഷം പേർക്ക് ലൈസൻസ് നൽകിയിരുന്നു. 2023-ൽ 2.15 ലക്ഷം പേർക്കും മേയ് വരെ ലൈസൻസ് ലഭിച്ചു. ഇതാണ് ഇത്തവണ 1.69 ലക്ഷമായി കുറഞ്ഞത്.

പുതിയരീതിയിലുള്ള പ്രായോഗിക പരീക്ഷകൾ പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്നും വിജയിക്കാൻ എളുപ്പമല്ലെന്നതും എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവർഷമായി ലൈസൻസെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിൽ 2023-ലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞത്. 2022-നെ അപേക്ഷിച്ച് 1.36 ലക്ഷത്തോളം പേരുടെ കുറവാണ് 2023-ലുള്ളത്.

2023-ൽ 6.32 ലക്ഷം പേരാണ് ഡ്രൈവിങ് ലൈസൻസെടുത്തത്. 2022-ൽ ഇത് 7.68 ലക്ഷമായിരുന്നു. 2021-ൽ 7.89 ലക്ഷം പേർക്കും ലൈസൻസ് ലഭിച്ചു. കോവിഡ് പിടിമുറുക്കിയ 2020-ൽ 2.79 ലക്ഷം പേർക്കുമാത്രമാണ് ലൈസൻസ് ലഭിച്ചത്.

ലൈസൻസെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

X
Top