ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

15 മെഗാവാട്ട് സോളാർ ശേഷിയുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് എൻടിപിസി

ഡൽഹി: ഗുജറാത്തിലെ കവാസ് സോളാർ പദ്ധതിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസിയുടെ 15 മെഗാവാട്ട് സോളാർ ശേഷിയുടെ വാണിജ്യ പ്രവർത്തനങ്ങൾ ബുധനാഴ്ച പുലർച്ചെ ആരംഭിച്ചു. സംസ്ഥാനത്തെ സൂറത്ത് ജില്ലയ്ക്ക് സമീപമുള്ള കവാസിൽ സ്ഥിതി ചെയ്യുന്ന 56 മെഗാവാട്ട് കവാസ് സോളാർ പദ്ധതിയുടെ ഭാഗമാണ് ഈ ശേഷിയെന്ന് എൻടിപിസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കവാസിലെ 56 മെഗാവാട്ട് സോളാർ പിവി പ്രോജക്റ്റിൽ 15 മെഗാവാട്ടിന്റെ രണ്ടാം ഭാഗ കപ്പാസിറ്റി 15.06.2022 ന് 00:00 മണി മുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി കൂട്ടിച്ചേർത്തു.

ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 54,666.68 മെഗാവാട്ടും, എൻടിപിസിയുടെ ഗ്രൂപ്പ് സ്ഥാപിത വാണിജ്യ ശേഷി 69,031.68 മെഗാവാട്ടുമായി മാറി. വൈദ്യുതി മന്ത്രാലയത്തിനു കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന കമ്പനിയാണ് എൻടിപിസി ലിമിറ്റഡ്.

X
Top