
മുംബൈ: എന്‍എസ്‌ഇ ഐപിഒ നടത്തുന്നതിനായി ഡ്രാഫ്‌റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌ടസ് (ഡിആര്‍എച്ച്‌പി) 2026 ജൂണ്‍ അവസാനത്തോടെ സമര്‍പ്പിക്കുമെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്‌തു. ഡിസംബറിന് മുമ്പായി ലിസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം.
നേരത്തെ മെയിലോ ജൂണിലോ ആയി ഡിആര്‍എച്ച്‌പി സമര്‍പ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
എന്‍എസ്‌ഇ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള 4-4.5 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയിലെ വില അനുസരിച്ച് ഐപിഒ വഴി 22,700 കോടി രൂപയായിരിക്കും എന്‍എസ്‌ഇ സമാഹരിക്കുന്നത്. ജനുവരി അവസാനമാണ് എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്ക് സെബി എന്‍ഒസി നല്‍കിയത്.






