Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

23 കോടി നിക്ഷേപക അക്കൗണ്ടുകള്‍ കടന്ന് എന്‍എസ്ഇ

കൊച്ചി: എന്‍എസ്ഇ(സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ)ക്ക് ഈ വര്‍ഷം ജൂലൈയില്‍ ട്രേഡിംഗ് അക്കൗണ്ടുകളുടെ ആകെ എണ്ണം 23 കോടി (230 ദശലക്ഷം) കവിഞ്ഞു.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപകരുടെ എണ്ണം 11.8 കോടിയാണ്. മഹാരാഷ്ട്ര ഏകദേശം 4 കോടി അക്കൗണ്ടുകളുമായി(17% വിഹിതം) ഉത്തര്‍പ്രദേശ്(2.5 കോടി,11% വിഹിതം), ഗുജറാത്ത് (2കോടിയില്‍ കൂടുതല്‍, 9% വിഹിതം), പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ (ഓരോന്നും 1.3 കോടിയില്‍ കൂടുതല്‍, 6% വിഹിതം).

മൊത്തത്തില്‍ ഈ അഞ്ച് സംസ്ഥാനങ്ങള്‍ മൊത്തം നിക്ഷേപക അക്കൗണ്ടുകളുടെ പകുതിയോളം വരും, അതേസമയം മികച്ച പത്ത് സംസ്ഥാനങ്ങള്‍ മൊത്തം നിക്ഷേപത്തിന്റെ മൂന്നില്‍ നാല് ഭാഗവും സംഭാവന ചെയ്യുന്നു.

ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനും മൊബൈല്‍ അധിഷ്ഠിത വ്യാപാര പരിഹാരങ്ങളുടെ വ്യാപകമായ പ്രചാരവുമാണ് ഈ വളര്‍ച്ചക്ക് കരുത്ത് പകരുന്നതെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു.

X
Top