ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

ശവസംസ്കാരത്തിനും മോർച്ചറിക്കും ജിഎസ്ടിയില്ല: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കളേയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

നേരത്തെ ജൂലൈ 18 മുതൽ അവശ്യ സാധനങ്ങൾക്കുള്ള ജിഎസ്ടി നിരക്കുകൾ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. അരിയും പാലും മോരും തൈരും ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വർധിപ്പിച്ചത് വൻ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

മുൻകൂട്ടി പാക്ക് ചെയ്ത ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ശവസംസ്കാരത്തിനും ജിഎസ്ടി ഏർപ്പെടുത്തുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

X
Top