ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

സാമ്പത്തികരംഗം നിയന്ത്രിക്കുന്നവര്‍ അനുഭവസമ്പന്നരെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡല്ഹി: രാജ്യത്തെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നവര് അനുഭവസമ്പന്നരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി അവരുടെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി നിര്മലാ സീതാരാമന്.

ഏതു സാഹചര്യം നേരിടാനും സമ്പദ്മേഖല നിയന്ത്രിക്കുന്നവര് പ്രാപ്തരാണെന്നും ധനമന്ത്രി പറഞ്ഞു. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്ഡില് ബജറ്റ് പ്രഭാഷണത്തിനുശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്ജിയിലെ സുപ്രീംകോടതിയുടെ നിരീക്ഷണത്തെക്കുറിച്ചായിരുന്നു പ്രതികരണം.

അദാനി ഓഹരികളുടെ തകര്ച്ചയെത്തുടര്ന്ന് ഇന്ത്യന് നിക്ഷേപകര്ക്കുണ്ടായ കോടികളുടെ നഷ്ടത്തില് വെള്ളിയാഴ്ച സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘സര്ക്കാര് കോടതിയില് എന്താണ് പറയുക എന്ന് ഇപ്പോള് അറിയിക്കാനാവില്ല. ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രകര് വളരെ പരിചയസമ്പന്നരാണ്. അവരുടെ മേഖലയില് വിദഗ്ധരുമാണ്’-ധനമന്ത്രി പറഞ്ഞു.

പുതിയ നികുതിവ്യവസ്ഥ കൂടുതല് പണം കൈകളില് സൂക്ഷിക്കാന് ഇടനല്കുന്നതിനാല് ഇടത്തരക്കാര്ക്ക് ഗുണമാണെന്നും ധനമന്ത്രി പറഞ്ഞു. ക്രിപ്റ്റോ കറന്സിയുടെ നിയന്ത്രണ വിഷയം ജി20 സമ്മേളനം ചര്ച്ച ചെയ്യും.

മാനുഷിക ഇടപെടല് അധികമില്ലാതെ വലിയതോതില് സാങ്കേതികതയില് മാത്രമൂന്നിയ ക്രിപ്റ്റോ കറന്സിയെ നിയന്ത്രിക്കാന് ഒറ്റയ്ക്ക് ചട്ടക്കൂടുണ്ടാക്കാനാവില്ല. അതിനാല്, പൊതു നടപടിക്രമത്തിന് രൂപം നല്കാനുള്ള ചര്ച്ചകള് ജി 20 നടത്തും-ധനമന്ത്രി പറഞ്ഞു.

X
Top