ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

നിഫ്റ്റി 20,000 ത്തിനരികെ, കുതിപ്പ് തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വ്യാപാരത്തിന്റെ പതാകവാഹകരായ
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍എസ്ഇ) ജൂലൈ 20 ന് 20,000 ലെവലിനടുത്തെത്തി. 20,000 ത്തിന് വെറും 9 പോയിന്റ് മാത്രം അകലെയായിരുന്നു ഒരു ഘട്ടത്തില്‍ ബെഞ്ച്്മാര്‍ക്ക് സൂചിക.കഴിഞ്ഞ മൂന്ന് മാസമായി തുടങ്ങിയ മുന്നേറ്റമാണ് സൂചികയെ നാഴികകല്ലിലേയ്‌ക്കെത്തിച്ചത്.

ഈ കാലയളവില്‍ നിഫ്റ്റി 15 ശതമാനം ഉയര്‍ന്നു. വിപണിയിലെത്തിയത് 1.3 ലക്ഷം കോടിയിലധികം രൂപ .മിഡ്,സ്‌മോള്‍ക്യാപ് സൂചികകള്‍ കുതിപ്പിന് നേതൃത്വം നല്‍കിയപ്പോള്‍ മൈക്രോ ഇക്കണോമിക് ഘടകങ്ങള്‍ പിന്തുണനല്‍കുകയായിരുന്നു.

മിഡ്ക്യാപ്,സ്‌മോള്‍ക്യാപ്പ് സൂചികകള്‍ഏകദേശം 25 ശതമാനം വീതമാണ് നേട്ടമുണ്ടാക്കിയത്. നിരവധി ഘടകങ്ങളാണ് ബുള്ളിഷ് പ്രവണതയ്ക്ക്കാരണമാകുന്നത്, വിദഗ്ധര്‍ പറയുന്നു.

രാജ്യത്തിന്റെ മികച്ച സാമ്പത്തിക അടിത്തറയാണ് അതില്‍ പ്രധാനം. ആഗോള സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലാകുമ്പോഴും ഇന്ത്യ കുതിക്കുകയാണ്. കൂടാതെ കോര്‍പറേറ്റ് ലാഭക്ഷമതയും മിതമായ പണപ്പെരുപ്പവും.

ആഗോള സമ്പദ് വ്യവസ്ഥകളില്‍ മികച്ച വളര്‍ച്ച, പണപ്പെരുപ്പ സന്തുലിതാവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ. ഇതോടെ ഭാവി സാമ്പത്തിക കാഴ്ചപ്പാട് മെച്ചപ്പെട്ടു. വിദേശ നിക്ഷേപം ഇന്ത്യയിലേയ്‌ക്കൊഴുകി.

വിപണി കുതിപ്പ് തുടരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിഫ്റ്റി നിര്‍ണ്ണായക മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണെന്നും ആര്‍എസ്‌ഐ ബുള്ളിഷ് ക്രോസോവര്‍ കാണിക്കുന്നതായും എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു. അതുകൊണ്ടുതന്നെ ഹ്രസ്വകാല പ്രവണത പോസിറ്റീവാണ്.

അതേസമയം 20,000 ലെവല്‍ ഭേദിക്കാതിരുന്നാല്‍, ലാഭമെടുപ്പ് തുടങ്ങും. ആ ഘട്ടത്തില്‍ 19800 ലെവലിലായിരിക്കും സപ്പോര്‍ട്ട്.

X
Top