ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതിഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

സാങ്കേതികമായി നിഫ്റ്റി താഴ്ചയില്‍ – വിദഗ്ധര്‍

ന്യൂഡല്‍ഹി: നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതാണ് എട്ടാം ദിനവും വിപണിയെ താഴ്ത്തിയത്, കൊട്ടക് സെക്യൂരിറ്റീസ് , ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍),മേധാവി ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. തിരിച്ചടികളില്‍ ജാഗ്രത പുലര്‍ത്തുന്ന നിക്ഷേപകര്‍ ലോഹങ്ങള്‍, എണ്ണ, വാതകം തുടങ്ങിയ ചരക്ക് സ്റ്റോക്കുകള്‍ വില്‍പന നടത്തി. ഇതോടെ വിപണി വികാരം പ്രതികൂലമായി.

മാര്‍ക്കറ്റ് ഇതിനോടകം തന്നെ അമിത വില്‍പന ഘട്ടത്തിലെത്തിയിട്ടുണ്ട്. വിപണി മൂല്യത്തില്‍ ഉയര്‍ന്ന സ്ഥാനത്തായതിനാല്‍ നിക്ഷേപകര്‍ തങ്ങളുടെ ദീര്‍ഘകാല പൊസിഷനുകള്‍ വിറ്റൊഴിവാക്കുകയാണ്. അതേസമയം 17350 സാങ്കേതികമായി ട്രിഗര്‍ ലെവലാണെന്നും ചൗഹാന്‍ പറഞ്ഞു.

അതിനു മുകളില്‍ സൂചിക 17,425-17,480 ലക്ഷ്യം വയ്ക്കും. 17,350 ന് താഴെ ട്രേഡ് ചെയ്യുന്നിടത്തോളം, തിരുത്തല്‍ തരംഗം തുടരും. 17,250-17,200 വരെ സ്ലിപ്പ് ചെയ്യാനും സാധ്യതയുണ്ട്.

ബോളിംഗര്‍ ബാന്‍ഡ് താഴ്ന്ന നിലയില്‍ വികസിക്കുന്നു. അതിനോടൊപ്പം വിലകളില്‍ ഇടിവ് വരുന്നത് താഴ്ച തുടരുമെന്നതിന്റെ സൂചനയാണ്, ജതിന്‍ ഗെഡിയ, ബിഎന്‍ബി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നിരീക്ഷിച്ചു. മണിക്കൂര്‍ സൂചികകളില്‍ 20 മണിക്കൂര്‍ മൂവിംഗ് ആവറേജായ 17383 പ്രതിരോധം തീര്‍ക്കുകയാണ്.

വില്‍പന നേരിടുന്നതിനാല്‍ അതിലേയ്ക്കുള്ള പ്രയാണം നിഫ്റ്റിയ്ക്ക് കഠിനമാണ്. 200 ദിന മൂവിംഗ് ആവറേജായ 17384 ന് താഴെ ആയതിനാല്‍ ശക്തിക്ഷയം തുടരും.

X
Top